സ്‌ട്രോക്ക് വന്നു, വലതു കണ്ണിന്റെ കാഴ്ച മങ്ങി, സാന്ത്വനത്തില്‍ നിന്നും മാറി നിന്നതിന്റെ കാരണം വെളിപ്പെടുത്തി ദിവ്യ ബിനു

463

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സിരീയല്‍. മുന്‍കാല ചലച്ചിത്ര നായികാ നടി ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാായി എത്തുന്ന സാന്ത്വനം സീരിയലിലെ താരങ്ങള്‍ ഓരോരുത്തരം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

ഈ സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായ സാവിത്രി അമ്മായിയായെത്തുന്നത് നടി ദിവ്യ ബിനുവാണ്. സാവിത്രി എന്ന നെഗറ്റീവ് ഷേഡുള്ള അമ്മായിയായി താരം തകര്‍ക്കുകയാണ്. എന്നാല്‍ ദിവ്യ ബിനു അത്ര ചില്ലറക്കാരിയല്ല. വെറുമൊരു അഭിനേത്രി മാത്രമല്ല താരം.

Advertisements

സിനിമയിലും ടെലിവിഷനിലും തിളങ്ങുന്ന ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. ബാഹുബലി മലയാളത്തില്‍ രമ്യാ കൃഷ്ണന് ശബ്ദം നല്‍കിയത് ദിവ്യയാണ്. ബാഗ്മതിയില്‍ അനുഷ്‌ക്കക്കും ശബ്ദം നല്‍കിയത് ദിവ്യയാണ്. ഡബ്ബിങ് ആര്‍ടിസ്റ്റ് ആകുന്നതിന് മുന്നേ ഒരു സ്റ്റാഫ് നേഴ്സായിരുന്നു ദിവ്യ.

Also Read: ഒരു ആരാധകന്‍ രക്തം കൊണ്ട് കത്തെഴുതി അയച്ചു, ശരിക്കും ലവ് ആണ്, എന്നാലും ഇത്രയും ഹൊറര്‍ ആവരുത്, ശ്വേത മേനോന്‍ പറയുന്നു

ഇപ്പോഴിതാ പൊങ്കാല ഇടാന്‍ കഴിഞ്ഞ സന്തോഷം പങ്കുവെക്കുകയാണ് താരം. കൊറോണ കഴിഞ്ഞ് പൊങ്കാല ഇടാനൊക്കെ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്നും കൊറോണക്കാലത്ത് ജോലി ഇല്ലാതിരിക്കുന്ന പോലെയായിരുന്നു അപ്പോഴൊക്കെ പൊങ്കാല ഇടുമ്പോള്‍ ഒത്തൊരുമയും സ്‌നേഹവും നഷ്ടപ്പെട്ടതെന്നും താരം പറയുന്നു.

എന്നാല്‍ വീണ്ടും പൊങ്കാല ഗംഭീരമായിരിക്കുകയാണ്. അതുകാണുമ്പോള്‍ തനിക്ക് സന്തോഷം തോന്നുന്നുവെന്നും തന്റെ വീട് കൊല്ലത്താണെങ്കിലും വര്‍ഷങ്ങളായി താന്‍ പൊങ്കാല ഇടുന്നത് മുടക്കാറില്ലെന്നും അഭിനയത്തില്‍ നിന്നും റെസ്റ്റ് എടുത്ത് മാറി നില്‍ക്കുമ്പോഴാണ് ഇത്തവണ പൊങ്കാല ഇടാന്‍ കഴിഞ്ഞതെന്നും താരം പറഞ്ഞു.

Also Read: എന്‌റെ സിനിമാജീവിതത്തില്‍ ഏറ്റവും വെറുപ്പോടെ ചെയ്ത കഥാപാത്രം അതായിരുന്നു, അറപ്പ് വരെ തോന്നി, ഇനി ഒരിക്കലും ഇങ്ങനുള്ള കഥാപാത്രങ്ങള്‍ ചെയ്യില്ല, തുറന്നുപറഞ്ഞ് വിജയരാഘവന്‍

ജീവിതത്തില്‍ ചെറിയൊരു ദുരന്തം സംഭവിച്ചിട്ടുണ്ട്. തനിക്ക് സ്‌ട്രോക്ക് വന്നിരുന്നുവെന്നും അപ്പോള്‍ തന്റെ കാഴ്ച കുറഞ്ഞുവെന്നും എന്നിട്ടും അഭിനയത്തില്‍ നിന്നും മാറി നിന്നില്ലെന്നും കഴിഞ്ഞ മാസം വീണ്ടും സാന്ത്വനത്തില്‍ ജോയിന്‍ ചെയ്തുവെന്നും ദിവ്യ പറഞ്ഞു.

Advertisement