കാത്തിരുന്ന ആ കുഞ്ഞതിഥി എത്തി, ആദ്യത്തെ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തില്‍ വിജയ് മാധവും ദേവികയും

426

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്.

Advertisements

സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.

Also Read: ആദ്യമായി കണ്ടത് എയര്‍പോര്‍ട്ടില്‍ വെച്ച്, വിവാഹം കഴിക്കാമെന്ന് പറഞ്ഞത് അദ്ദേഹം, ഇന്ന് വിവാഹമോചിതരാണെങ്കിലും ഞാന്‍ വിളിക്കുന്നത് പിള്ളാരുടെ അച്ഛനെന്നാണ്, സബീറ്റ പറയുന്നു

തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അച്ഛനും അമ്മയും ആവാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു.

ഇപ്പോഴിതാ തഹ്ങളുടെ ജീവിതത്തിലേക്ക് കാത്തിരുന്ന ആ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ദേവികയും വിജയ് മാധവും. തങ്ങള്‍ക്ക് ആണ്‍കുട്ടിയാണ് പിറന്നതെന്നും നോര്‍മല്‍ ഡെലിവറി ആയിരുന്നുവെന്നും ദേവികയും വിജയിയും യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ പറഞ്ഞു.

Also Read: പണ്ട് ഞാന്‍ ആങ്കറായ ആ പ്രോഗം വരെ മമ്മൂക്ക കണ്ടു, ഇതിനൊക്കെ എവിടുന്ന് സമയം കിട്ടുന്നു, താരരാജാവിനെ കുറിച്ച് രജിഷ വിജയന്‍ പറയുന്നു

ഉച്ചയ്ക്കായിരുന്നു പ്രസവം. രണ്ട് ദിവസം മുമ്പായിരുന്നു ദേവികയക്ക് പെയിന്‍ വന്നതെന്നും കുഞ്ഞിനെ കണ്ടതിന്റെ സന്തോഷത്തിലാണ് താനെന്നും വിജയ് മാധവ് പറയുന്നു. തങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും ദേവിക നന്ദി പറഞ്ഞു.

Advertisement