ആ കാര്യത്തെ കുറിച്ച് ഭര്‍ത്താവിനെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടി വന്നില്ല, ഭയങ്കര സപ്പോര്‍ട്ടായിരുന്നു, നടി ചിലങ്ക പറയുന്നു

290

കൂടെവിടെ ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ചിലങ്ക. സംവിധായകന്‍ വിനയന്റെ ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ചിലങ്ക അഭിനയരംഗത്ത് അരങ്ങേറിയത്.

Advertisements

പിന്നീട് ചിലങ്ക മിനിസ്‌ക്രീനിലാണ് തിളങ്ങിയത്. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചിലങ്ക പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

Also Read: വിഷ്ണുവുമായി പ്രണയമോ, സൗഹൃദമോ, ഒടുവില്‍ തീരുമാനമെടുത്ത് ദേവു, എന്തിനാണ് ആളുകള്‍ തന്നെ കുറ്റപ്പെടുത്തുന്നതെന്ന് ബിഗ് ബോസ് താരം

സോഷ്യല്‍മീഡിയയില്‍ സജീവസന്നിധ്യമാണ് ചിലങ്ക. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും ഭര്‍ത്താവ് നല്‍കുന്ന പിന്തുണയെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ചിലങ്ക.

രണ്ട് വര്‍ഷം മുമ്പ് കോവിഡ് കാലത്തായിരുന്നു എഡിറ്ററും സംവിധായകനുമായ രഞ്ജിത്തുമായുള്ള വിവാഹം. വിവാഹത്തിന് മുമ്പ് തങ്ങള്‍ നന്നായി പരിചയപ്പെട്ടിരുന്നുവെന്നും അതുകൊണ്ട് തനിക്ക് അഭിനയിക്കാന്‍ വരാന്‍ കണ്‍വിന്‍സ് ചെയ്യേണ്ടി വന്നിട്ടില്ലെന്ന് താരം പറയുന്നു.

Also Read; സൂര്യ-ജ്യോതിക വിവാഹം വിചാരിച്ചത്ര എളുപ്പമായിരുന്നില്ല; കാത്തിരിക്കേണ്ടി വന്നത് വർഷങ്ങൾ; ജ്യോതികയെ കുറിച്ച് അറിഞ്ഞതോടെ ഞങ്ങൾ മൗനം പാലിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് ശിവകുമാർ

സീരയല്‍ എന്താണെന്നൊക്കെ അദ്ദേഹത്തിന് നന്നായി അറിയാം. തനിക്ക് വളരെ സപ്പോര്‍ട്ടാണെന്നും തന്റെ പേര് ചിലങ്ക എന്നാണെങ്കിലും തനിക്ക് ഡാന്‍സുമായി യാതൊരു ബന്ധവുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement