3 കെട്ടി, മൂന്നും പരാജയം; അവസാനത്തെ തകർച്ചയുടെ മൂലകാരണം പ്രായ വ്യത്യാസം; ഞെട്ടിക്കും നടി ചാർമിളയുടെ യഥാർത്ഥ ജീവിതം

218

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്ന നടിയായിരുന്നു ചാർമിള. താരം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞതിന്റെ പ്രധാന കാരണം പ്രണയങ്ങളും വിവാഹങ്ങളും തന്നെയായിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ ചർച്ചയായ ഒന്നായിരുന്നു ചാർമിളയുടെ മൂന്ന് വിവാഹങ്ങളും തകർച്ചയും.

നടിയുടെ ആദ്യ വിവാഹത്തിലുണ്ടായ പരാജയത്തോടെ സിനിമ മേഖലയിൽ നിന്നും പിന്മാറിയ ചാർമിള വലിയൊരു ഇടവേളയ്ക്ക് ശേഷം ആണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ മൂന്നാമത്തെ വിവാഹത്തിൽ ഒരു കുഞ്ഞ് കൂടി ജനിച്ചതോടെ സ്‌ക്രീനിൽ നിന്ന് താരം പൂർണ്ണമായും വിട്ടു നിന്നു. ഇപ്പോൾ മകനോപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ് ആസ്വദിക്കുകയാണ് ചാർമിള.

Advertisements

Also read; എ സർട്ടിഫിക്കറ്റ് ഉള്ള സിനിമയിൽ അഭിനയിച്ചാൽ എന്താണ് കുഴപ്പം, സിനിമയിൽ അത് ഉണ്ടെങ്കിൽ അഭിനയിക്കാൻ ഞാൻ തയ്യാറാണ്; സ്വാസിക പറയുന്നത് ഇങ്ങനെ

ചാർമിളയുടെ മൂന്നാമത്തെ ഭർത്താവിന്റെ പേര് രാജേഷ് എന്നായിരുന്നു. അയാൾ ചാർമിളയുടെ അനിയത്തിയുടെ സുഹൃത്ത് കൂടിയായിരുന്നു. ഇടയ്‌ക്കൊക്കെ വീട്ടിൽ വന്ന് കണ്ടുള്ള പരിചയം മാത്രമേയുള്ളു. പ്രത്യേക എന്തെന്നാൽ ചാർമിളയെക്കാളും 8 വയസ് കുറവായിരുന്നു രാജേഷിന്. അത് ഇരുവർക്കുമിടയയിൽ വലിയൊരു പ്രശ്‌നം ആയിരുന്നു. അയാൾ ആ സത്യം വൈകിയാണ് മനസ്സിലാക്കിയത്.

വിവാഹം ചെയ്യാനായി രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോഴും ഇതൊന്നും ശരിയാകില്ലെന്ന് തോന്നുന്നുവെന്ന് പറഞ്ഞിരുന്നതായും ചാർമിള വെളിപ്പെടുത്തി. കുറച്ച് കൊല്ലം കഴിയുമ്പോൾ ഇതൊരു പ്രശ്‌നമാകുമെന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് സച്ചിൻ തെണ്ടുൽക്കറൊക്കെ അങ്ങനെ വിവാഹം കഴിച്ചതാണെന്നായിരുന്നു.

അയാളുടെ ജനന സർട്ടിഫിക്കറ്റ് കണ്ടപ്പോഴാണ് ഇത്രയും പ്രായവ്യത്യാസം ഉണ്ടായിരുന്നെന്ന് താൻ അറിഞ്ഞതെന്നും ചാർമിള വെളിപ്പെടുത്തി. അതേസമയം, നിയമപരമായി വേർപിരിഞ്ഞെങ്കിലും ഇപ്പോഴും നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് എന്നും ചാർമിള പറഞ്ഞു. പക്ഷെ ഇടയ്ക്ക് മകന്റെ പേരിൽ തങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായി.

താൻ അയാളുടെ മതത്തിലേക്ക് മാറണമെന്ന് പറഞ്ഞായിരുന്നു പ്രശ്‌നം ഉണ്ടായത്. താൻ ക്രിസ്ത്യനി ആയതിനാൽ മറ്റൊരു മതത്തിലേക്ക് മകനെ വളർത്തണമെന്ന് പറഞ്ഞത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ചാർമിള പറഞ്ഞു. കാരണം താൻ ഒരുപാട് പ്രാർഥിച്ചിട്ട് കിട്ടിയ നിധിയാണ് മകൻ എന്നും താരം പറഞ്ഞു. മകൻ ക്രിസ്ത്യനിയായി തന്നെ വളരണമെന്ന് താനും ആഗ്രഹിച്ചു എന്നും നടി കൂട്ടിച്ചേർത്തു. രാജേഷിന്റെ പിതാവ് റിട്ടേയ്ഡ് ഡിവൈഎസ്പി ആയിരുന്നതിനാൽ താൻ നൽകിയ കേസ് അവർ തള്ളിക്കളഞ്ഞു.

Also read; ‘ദളപതി 67’ സിനിമയിൽ മോഹൻലാലും? ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് കാലെടുത്തു വെയ്ക്കാൻ ‘അബ്രാം ഖുറേഷി’യും! ആരാധകർ ത്രില്ലിൽ

തന്റെ കൂടെ നിൽക്കാൻ ആരുമില്ലാതിരുന്ന സമയത്താണ് മാധ്യമങ്ങൾ ഇതറിഞ്ഞ് എത്തിയതും അവരോട് എല്ലാം പറഞ്ഞതും. അങ്ങനെയാണ് മകനെ തിരിച്ച് കിട്ടിയത് എന്നും താരം പറഞ്ഞു . മോൻ കോടതിയിൽ വെച്ച് തന്റെ കൂടെ പോവണമെന്ന് പറഞ്ഞു. എന്നാൽ ഭർത്താവിന് മകനെ ഇപ്പോൾ വേണമെങ്കിലും കാണാനുള്ള അവകാശം കൊടുക്കുകയും ചെയ്തു ഇപ്പോൾ മകന്റെ കൂടെ വളരെ സന്തോഷത്തോടെ കഴിയുകയാണെന്നും ചാർമിള പറഞ്ഞു.

Advertisement