ധനം എന്ന സിനിമയിലൂടെ സിബി മലയിൽ മലയാളത്തിന് പരിചയപ്പെടുത്തിയ നടിയാണ് ചാർമിള. ഒയിലാട്ടം എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വരുന്നത് തന്നെ. എന്നാൽ താരത്തിന്റെ ജീവിതം വിചാരിച്ചത്രെ സുഖകരമായിരുന്നില്ല.
പ്രണയിച്ചവരിൽ നിന്നും, വിവാഹം കഴിച്ചവരിൽ നിന്നും ചതിയാണ് തനിക്ക് ഏറ്റ് വാങ്ങേണ്ടി വന്നതെന്ന് പലപ്പോഴായി പല അഭിമുഖങ്ങളിലും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ഒടുവിൽ നടിയായ ഷക്കീലയുമൊത്ത് നടത്തിയ താരത്തിന്റെ അഭിമുഖത്തിലും ഇക്കാര്യങ്ങൾ ചാർമിള ആവർത്തിച്ചിരുന്നു.
ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി ആരാണെന്ന ഷക്കീലയുടെ ചോദ്യത്തിന് അത് കിഷോർ സത്യ ആണെന്നാണ് ചാർമിള പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ ആദ്യത്തെ ഭർത്താവ് കിഷോർ സത്യയാണ് അങ്ങനെ ഒരാൾ.
പ്രശസ്തനാവാൻ വേണ്ടി മാത്രമാണ് അയാൾ എന്നെ വിവാഹം കഴിച്ചത്. എന്നെ അയാൾ ചതിക്കുകയായിരുന്നു. എന്റെ പേരും പ്രശസ്തിയും ഉപയോഗിച്ചാണ് അയാൾ സിനിമയിലേക്ക് വരുന്നത് തന്നെ എന്നും ചാർമിള പ്രതികരിച്ചു.
കിഷോർ സത്യയെയാണ് ആദ്യം വിവാഹം കഴിച്ചത്. കുഞ്ഞിനെ നശിപ്പിക്കണമെന്ന് പറഞ്ഞതിന് ശേഷമാണ് കിഷോറുമായി അകന്നതെന്നും ചാർമിള വെളിപ്പെടുത്തുകയാണ് ഇപ്പോൾ.
താൻ ഇനി ഒരിക്കലും അവരെയൊന്നും കാണാൻ ചെല്ലില്ലെന്നും തെരുവിൽ ഇറങ്ങി പിച്ച എടുക്കേണ്ട ഗതി വന്നാലും അവരോടൊന്നും ഒരു ചില്ലിക്കാശ് പോലും ചോദിക്കില്ലെന്നും താരം പറയുന്നു. അവരെ പുരുഷ വേശ്യകളാണെന്ന് വിശേഷിപ്പിക്കാം. അവരിൽ നിന്നും പത്ത് പൈസ വാങ്ങിക്കുന്നത് എനിക്ക് തന്നെ നാണക്കേടാണ്. സത്യമായി പറയുന്നതാണെന്നാണ് ചാർമിള പറയുന്നത്.
ജീവിതത്തിലൊരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി എന്ന ഒരാളുണ്ടെങ്കിൽ അത് എന്റെ ആദ്യത്തെ ഭർത്താവ് കിഷോർ സത്യയാണ്. കാരണം അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു. പ്രശസ്തനാവാൻ വേണ്ടി മാത്രമാണ് എന്നെ കല്യാണം കഴിച്ചതെന്നും താരം ആരോപിച്ചു.
അന്ന് കിഷോർ സത്യ അസിസ്റ്റന്റ് ഡയറക്ടറാണ്. ടോപ്പ് ലെവലിൽ നിൽക്കുന്നൊരു നായിക തന്റെ കാമുകിയാണെന്ന് പറഞ്ഞാണ് കിഷോർ സിനിമയിലേക്ക് വരുന്നത്. അങ്ങനെ കല്യാണവും കഴിച്ചു.
എന്നിൽ നിന്ന് ഉദ്ദേശിച്ച കാര്യം നേടിയെടുത്തതിന് പിന്നാലെ എന്നെ ഉപേക്ഷിച്ച് പോവുകയും ചെയ്‌തെന്നും ചാർമിള ആരോപിത്തുന്നു. കൂടാതെ, കിഷോറിന് താൻ മാത്രമായിരുന്നില്ല, അയാൾക്ക് മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്നും ചാർമിള വെളിപ്പെടുത്തിയിരിക്കുകയാണ്.