അഭിനയിക്കാന്‍ അവസരം വേണമെങ്കില്‍ ആ മൂന്നുപേര്‍ക്കൊപ്പം കിടക്കണമെന്ന് പറഞ്ഞു, എന്റെ മകന്റെ പ്രായമുള്ളവരായിരുന്നു അവര്‍, നടുക്കുന്ന അനുഭവം പങ്കുവെച്ച് ചാര്‍മിള

449

മലയാള സിനിമയിലെ ഒരു കാലത്തെ ശ്രദ്ധേയ സാന്നിദ്ധ്യം ആയിരുന്നു നടി ചാര്‍മിള. മോഹന്‍ലാലിന്റെ നായികയായി സിബിമലയിലിന്റെ ധനം എന്ന ചിത്രത്തിലൂടെ ആണ് നടി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ നടി തിളങ്ങിയിരുന്നു.

Advertisements

അതേ സമയം ജീവിതത്തിലെ താളപ്പിഴകള്‍ മൂലം നടി സിനിമയില്‍ നിന്നും ഇടവേള എടത്തിരുന്നു. എന്നാല്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം ചാര്‍മിള വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരുന്നു.

Also Read: കാവ്യയ്ക്കും ദിലീപിനും ഞെട്ടിക്കുന്ന സര്‍പ്രൈസ് സമ്മാനവുമായി ആരാധിക, വൈറലായി ചിത്രങ്ങള്‍

ജീവിതത്തില്‍ ഒരുപാടു വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ട താന്‍ ഇപ്പോഴും അഭിനയത്തിലെയ്ക്ക് തിരിച്ചു വന്നത് മകനെ വളര്‍ത്താന്‍ വേണ്ടിയാണെന്നും കടങ്ങള്‍ ഇനിയും തീര്‍ക്കാന്‍ ഉള്ളതു കൊണ്ട് ആണെന്നും താരം മുമ്പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ജെബി ജെംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ താന്‍ കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടെന്ന് ചാര്‍മിള തുറന്നുപറഞ്ഞിരുന്നു. നായികയായിരുന്നപ്പോഴത്തേക്കാളും ഇന്നത്തെ കാലത്ത് നേരിടേണ്ടി വന്നത് വല്ലാത്ത അനുഭവങ്ങളാണെന്നും ചാര്‍മിള പറഞ്ഞിരുന്നു.

Also Read:കണ്ണെടുക്കാനാകില്ല ഈ കുസൃതി ചിരി കണ്ടാൽ! വിന്റേജ് ലാലേട്ടന്റെ പുഞ്ചിരിയിൽ വീണ് പ്രശസ്ത നടി കാതറിൻ ലാങ്‌ഫോർഡ്; വൈറൽ വീഡിയോയ്ക്ക് പിന്നിൽ

13ാമത്തെ വയസ്സുമുതല്‍ താന്‍ അഭിനയത്തിലുണ്ട്. അന്നൊന്നും തന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ അതല്ല അവസ്ഥയെന്നും തനിക്ക് 42 വയസ്സായി എന്നും കോഴിക്കോട് വെച്ച് തനിക്ക് ഒരു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ചാര്‍മിള പറയുന്നു.

മൂന്നുപേര്‍ നിര്‍മ്മിക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കാനായിട്ടാണ് താന്‍ കോഴിക്കോട് എത്തിയത്. ചിത്രത്തില്‍ ബോംബെയില്‍ നിന്നും വന്ന നടിയാണ് നായികയായി അഭിനയിക്കുന്നതെന്നും വേറെ ഒരു പെണ്‍കുട്ടിയും ഉണ്ടെന്നും ഒരു ദിവസം നിര്‍മ്മാതാക്കള്‍ തന്‌റെ മുറിയിലേക്ക് വരികയും മൂന്നുപേരില്‍ ഒരാളുടെ കൂടെ കിടക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് ചാര്‍മിള പറയുന്നു.

ആരെ വേണമെന്ന് തന്നോട് തീരുമാനിക്കാനും പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിലും തരാനുള്ള പ്രതിഫലം തരില്ലെന്ന് പറഞ്ഞുവെന്നും തന്റെ മകനും നിങ്ങളുടെ പ്രായമാണെന്നും തന്നെ അമ്മയെ പോലെ കാണണമെന്നും താന്‍ അവരോട് പറഞ്ഞുവെന്നും അത് കേട്ടപ്പോള്‍ തന്നോട് നാളെ മുതല്‍ ഷൂട്ടിന് വരണ്ടെന്ന് പറഞ്ഞ് ഗെറ്റൗട്ട് അടിച്ചുവെന്നും ചാര്‍മിള പറയുന്നു.

Advertisement