ഒരുപാട് ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്; നടി ചന്ദ്രാ ലക്ഷ്മണ്‍ പറയുന്നു

801

ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയൽ രംഗത്ത് ശക്തമായ സാന്നിദ്യമായി തുടരുന്ന താര സുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണൻ. സീരിയൽ നടൻ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര വിവാഹം കഴിച്ചിരിക്കുന്നത്. ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത സീരിയലിന്റെ സെറ്റിൽ വെച്ചാണ് ടോഷും ചന്ദ്രയും കണ്ടുമുട്ടുന്നത്. പിന്നീട് ഇവരുടെ ബന്ധം വിവാഹത്തിലേക്ക് എത്തി.

Advertisements

ഇപ്പോൾ തന്റെ പുതിയൊരു പ്രൊജക്റ്റിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ചന്ദ്ര . തെലുങ്ക് പ്രൊജക്റ്റാണ് ഇതെന്ന് നടി പറഞ്ഞു. വിശാഖപട്ടണത്തിനടുത്ത് വെച്ചാണ് ചിത്രീകരണം. ഔട്ട്ഡോറിന് വേണ്ടി ഇവിടേക്ക് വന്നിട്ടുള്ളത്. അതുകഴിഞ്ഞാൽ അടുത്ത ഷെഡ്യൂൾ മുതൽ ഹൈദരാബാദിലായിരിക്കും നടി വീഡിയോയിൽ പറഞ്ഞു.

അതേസമയം ഏഴെട്ട് വർഷം കഴിഞ്ഞാണ് വീണ്ടും തെലുങ്ക് ഡയലോഗ് പറയുന്നതെന്ന് പറഞ്ഞ താരം, തനിക്കൊപ്പം തെലുങ്ക് താരം സായ് കിരൺ സീരിയൽ ഉണ്ടെന്നും പറഞ്ഞു. വാനമ്പാടി എന്ന സീരിയലിലൂടെയാണ് സായിയെ പ്രേക്ഷകർക്ക് പരിചയം.

ഇങ്ങനെയൊരു ഓഫർ വന്നപ്പോൾ പലപ്രാവശ്യം ആലോചിച്ചാണ് ഞാൻ ഏറ്റെടുത്തത്. എങ്ങനെയെങ്കിലും തുടങ്ങണമല്ലോ. മോന്റെ കാര്യങ്ങളും നോക്കണമല്ലോ. ഇതുവരെ അവന് കുഴപ്പമൊന്നുമില്ല ചന്ദ്ര പറഞ്ഞു.

also read
ചിലരുടെ വീഴ്ചകള്‍ മറ്റുള്ളവരെ സന്തോഷപ്പെടുത്താറുണ്ട്, അതിനായി അവര്‍ ഒത്തു ചേരും ; അമേയ നായര്‍
അതേ സമയം ആരാധകർക്ക് ഇടയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹങ്ങളിൽ ഒന്നായിരുന്നു ചന്ദ്ര ലക്ഷ്മണി ന്റേയും സീരിയൽ താരം ടോഷ് ക്രിസ്റ്റിയുടേയും വിവഹം. തന്നെ മനസിലാക്കുന്ന, തന്റെ തൊഴിലിനെ ബഹുമാനിക്കുന്ന, കുടുംബത്തെ സ്‌നേഹിക്കുന്ന ഒരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഇടയിലാണ് ചന്ദ്ര ടോഷിനെ കണ്ടുമുട്ടുന്നതും പ്രണയത്തിൽ ആകുന്നതും.

https://youtu.be/pqS6gUYSjrE

Advertisement