നിറവയറില്‍ സീരിയല്‍ സെറ്റില്‍ ചന്ദ്ര ലക്ഷ്മണ്‍, ചിത്രങ്ങള്‍ കണ്ട് ചന്ദ്രയോട് ആരാധകര്‍ പറയുന്നതിങ്ങനെ

189

ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയല്‍ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുന്ന താര സുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണന്‍. സീരിയല്‍ നടന്‍ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷമണ്ഡ വിവാഹം കഴിച്ചിരിക്കുന്നത്.

Advertisements

അതേ സമയം ആരാധകര്‍ക്ക് ഇടയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹങ്ങളില്‍ ഒന്നായിരുന്നു ചന്ദ്ര ലക്ഷ്മണി ന്റേയും സീരിയല്‍ താരം ടോഷ് ക്രിസ്റ്റിയുടേയും വിവഹം.

Also Read: അപ്പു എന്നെ വിട്ട് പോയെന്ന് സീമ ജി നായര്‍, ആരോടും പറയാന്‍ പറ്റിയില്ലെന്ന് ആരോമല്‍, പേടിച്ചുപോയെന്ന് കമന്റുമായി ആരാധകരും, സംഭവം ഇതാണ്

തന്നെ മനസിലാക്കുന്ന, തന്റെ തൊഴിലിനെ ബഹുമാനിക്കുന്ന, കുടുംബത്തെ സ്‌നേഹിക്കുന്ന ഒരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഇടയിലാണ് ചന്ദ്ര ടോഷിനെ കണ്ടുമുട്ടുന്നതും പ്രണയത്തില്‍ ആകുന്നതും.

ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത സീരിയലിന്റെ സെറ്റില്‍ വെച്ചാണ് ടോഷും ചന്ദ്രയും കണ്ടുമുട്ടുന്നത്. ഇപ്പോള്‍ സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേര്‍ന്നാണ്. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇക്കഴിഞ്ഞ നവംബറില്‍ ഇരുവരും വിവാഹിതരായത്.

Also Read: പാര്‍ട്ടിയുടെ മുരടിപ്പ് മാറും, സുരേഷ് ഗോപി മുഖ്യമന്ത്രിയാവും, പ്രതീക്ഷയുണ്ടെന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ചന്ദ്ര ലക്ഷ്മണ്‍. താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോഷ്യല്‍മീഡിയയിലൂടെയാണ് ചന്ദ്ര ആരാധകരെ അറിയിച്ചത്. നിറവയറില്‍ നില്‍ക്കുന്ന ചന്ദ്രയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ നിറവയറില്‍ സ്വന്തം സുജാത സീരിയല്‍ സെറ്റില്‍ നില്‍ക്കുന്ന ചന്ദ്രയുടെ ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരു ചന്ദ്രയുടെ ഡെഡിക്കേഷനെ വാനോളം പുകഴ്ത്തി.

Also Read: എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നാല്‍ അതിനെ കുറിച്ച് ചിന്തിക്കുന്ന രീതി മാറ്റുകയെന്ന് വരദ, മറുപടിയുമായി ആരാധകരും, ചിത്രങ്ങള്‍ വൈറല്‍

ഈ അവസ്ഥയിലും നിങ്ങള്‍ അഭിനയിക്കാന്‍ വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അഭിനന്ദിക്കുക തന്നെ വേണമെന്ന് ഒരാള്‍ പറയുന്നു. മറ്റ് ചിലര്‍ ഇത് റെസ്റ്റ് എടുക്കേണ്ട സമയമാണെന്ന് ചന്ദ്രയെ കമന്റിലൂടെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

Advertisement