കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പില്‍ താരദമ്പതികള്‍, വളകാപ്പ് ആഘോഷമാക്കി ടോഷും ചന്ദ്രയും, ആശംസകളുമായി ആരാധകര്‍

574

ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയല്‍ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുന്ന താര സുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണന്‍. സീരിയല്‍ നടന്‍ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷമണ്ഡ വിവാഹം കഴിച്ചിരിക്കുന്നത്.

Advertisements

അതേ സമയം ആരാധകര്‍ക്ക് ഇടയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹങ്ങളില്‍ ഒന്നായിരുന്നു ചന്ദ്ര ലക്ഷ്മണി ന്റേയും സീരിയല്‍ താരം ടോഷ് ക്രിസ്റ്റിയുടേയും വിവഹം. തന്നെ മനസിലാക്കുന്ന, തന്റെ തൊഴിലിനെ ബഹുമാനിക്കുന്ന, കുടുംബത്തെ സ്നേഹിക്കുന്ന ഒരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഇടയിലാണ് ചന്ദ്ര ടോഷിനെ കണ്ടുമുട്ടുന്നതും പ്രണയത്തില്‍ ആകുന്നതും.

Also Read: റൂം എനിക്ക് തന്നു, എന്നിട്ട് അദ്ദേഹം ആ ചൂടില്‍ പുറത്തിരുന്നു, മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം തുറന്നുപറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത സീരിയലിന്റെ സെറ്റില്‍ വെച്ചാണ് ടോഷും ചന്ദ്രയും കണ്ടുമുട്ടുന്നത്. ഇപ്പോള്‍ സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേര്‍ന്നാണ്. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇക്കഴിഞ്ഞ നവംബറില്‍ ഇരുവരും വിവാഹിതരായത്.

തങ്ങള്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്നും ചന്ദ്ര ഗര്‍ഭിണിയാണെന്നും ടോഷും ചന്ദ്രയും ടോഷിന്റെ യുട്യൂബ് ചാനല്‍ വഴിയാണ് അറിയിച്ചത്. എല്ലാ കാര്യങ്ങളും തങ്ങളുടെ നന്മ ആ ഗ്രഹിക്കുന്ന പ്രേക്ഷകരോട് ആദ്യം പറയണമെന്ന് ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു വീഡിയോ ചെയ്യുന്നതെന്നും ടോഷും ചന്ദ്രയും പറഞ്ഞിരുന്നു.

Also Read: 24 മണിക്കൂറും അഞ്ച് പേരും വീഡിയോയിലൂടെ തള്ളിക്കോണ്ടിരിക്കുന്നു, ഫോണ്‍ തുറക്കാനാവാത്ത അവസ്ഥ, ഭാര്യയുടെയും മക്കളുടെയും വീഡിയോ കണ്ട് കൃഷ്ണകുമാര്‍ പറയുന്നു

ഇപ്പോഴിതാ ചന്ദ്ര പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വളകാപ്പ് ചടങ്ങിന്റെ വീഡിയോയാണിത്. ” ഇപ്പോള്‍ ചന്ദ്രയ്ക്ക് ഏഴ് മാസമായി. പൊതുവേ 7 മാസം ആകുമ്പോള്‍ ചടങ്ങ് നടത്താറുണ്ട്. ഞങ്ങളുടെ കുടുംബത്തില്‍ ഇതിനെ പുളിയുണ്‍ എന്ന് ആണ് പറയുന്നത്. ചന്ദ്രയുടെ കുടുംബത്തില്‍ ഇതിനെ വളക്കാപ്പ് എന്ന് പറയും” ടോഷ് വീഡിയോയില്‍ പറയുന്നു.

വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ലക്ഷക്കണക്കിന് ആരാധകരാണ് വീഡിയോ യൂട്യൂബില്‍ കണ്ടത്. എല്ലാവരും ചന്ദ്രയ്ക്കും ടോഷിനും ആശംസകളും നേര്‍ന്നിട്ടുണ്ട്. കുഞ്ഞുവാവയ്ക്കായി തങ്ങളും കാത്തിരിപ്പിലാണെന്ന് ആരാധകര്‍ പറയുന്നു.

Advertisement