യുവ നടി ചാന്ദിനിയുടെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളില്‍ നടി സിന്ദൂരം അണിഞ്ഞിരിക്കുന്നതാണ് ഈ സംശയങ്ങള്‍ക്ക് കാരണം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വിവാഹ വാര്‍ത്തയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം നടി അപര്‍ണ്ണാ ബാലമുരളിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച ചിത്രത്തിലാണ് ചാന്ദിനിയെ ആദ്യമായി സിന്ദൂരം അണിഞ്ഞ് കണ്ടത്. ചിത്രം പങ്കുവെച്ചയുടന്‍ വിവാഹം കഴിഞ്ഞോ എന്ന സംശയവുമായി ആരാധകര്‍ എത്തിയിരുന്നു.
ഈ സംശയത്തിന് മറുപടിയായി അല്ലൂ രാമേന്ദ്രന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചങ്കിലും കല്ല്യാണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞിരുന്നില്ല. ഇതോടെയാണ് താരം നേരിട്ട് വീഡിയോയിലൂടെ മറുപടിയുമായി എത്തിയത്.
തന്റെ അടുത്ത ചിത്രത്തിലെ കഥാപാത്രത്തിന്റെ ഭാഗമായാണ് സിന്ദൂരം ചാര്‍ത്തിയിട്ടുള്ളതെന്നും വിവാഹം കഴിഞ്ഞിട്ടില്ലെന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ താരം വിശദീകരിച്ചു.
സിനിമയിറങ്ങുമ്പോള്‍ രാമേന്ദ്രന്റെ കഥ ആസ്വദിക്കൂ എന്നും ചാന്ദിനി പറയുന്നു. ഈ മണ്ടത്തരം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കല്ലെ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.