ആ മനോഹരമായ ദിവസം, വിവാഹച്ചിത്രങ്ങള്‍ ഒരിക്കല്‍ കൂടി പങ്കുവെച്ച് ഭാവന, ഏറ്റെടുത്ത് ആരാധകരും

100

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒത്തിരി നല്ല കഥാപാത്രങ്ങളാണ് നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. താരം മലയാള ചിത്രത്തില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. ഈ സമയത്ത് ഭാവനയ്ക്ക് നിരവധി അവസരം മലയാളത്തില്‍ നിന്നും വന്നു.

Advertisements

എന്നാല്‍ അന്നൊക്കെ അത് വേണ്ടെന്ന് വെച്ച ഭാവന വലിയൊരു ഇടവേളക്ക് ശേഷം ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇന്ന് കൈനിറയെ സിനിമകളാണ് നടിക്ക്. സോഷ്യല്‍ മീഡിയയിലും സജീവം ആണ് ഭാവന. തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.

Also Read:ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം, ഒടുവില്‍ വിവാഹത്തിയ്യതി പുറത്തുവിട്ട് ജിപിയും ഗോപികയും

ഇപ്പോഴിതാ തന്റെ വിവാഹസമയത്തെ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഭാവന. ഭാവനയുടെയും നവീനിന്റയും അഞ്ചാം വിവാഹവാര്‍ഷികമാണ് വരാനിരിക്കുന്നത്. അതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഭാവന തന്റെ നല്ല നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഒരിക്കല്‍ കൂടി പങ്കുവെച്ചിരിക്കുന്നത്.

കല്യാണത്തിന്റെ തലേദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മതിമറന്ന് ആഘോഷിച്ചതിന്റെയും ഹല്‍ദി ദിവസത്തെ ആഘോഷത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ വീണ്ടും താരം പങ്കുവെച്ചത്. ആ മനോഹരമായ ദിവസത്തിലേക്ക് ഒരു തിരിച്ചുപോക്ക് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.

Also Read:ചാക്കോച്ചന്റെ വിവാഹ ദിവസം ഭാഗ്യ പൊട്ടിക്കരഞ്ഞിട്ടുണ്ട്, വിവാഹവേദിയില്‍ വെച്ച് മകളെ ട്രോളി സുരേഷ് ഗോപി,ി കിടലന്‍ മറുപടിയുമായി കുഞ്ചാക്കോ ബോബനും

2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം. കന്നട നിര്‍മ്മാതാവും നടനുമാണ് ഭാവനയുടെ ഭര്‍ത്താവ് നവീന്‍. വളരെ ആഡംബരപൂര്‍വ്വം നടന്ന വിവാഹത്തില്‍ സിനിമാതാരങ്ങളെല്ലാം പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു.

Advertisement