ആദ്യ സിനിമ ചെയ്തപ്പോഴുള്ളതിനേക്കാള്‍ പേടി തോന്നുന്നു, മലയാള സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് ഭാവന പറയുന്നു

481

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഭാവന. മലയാള സിനിമയില്‍ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്.

Advertisements

കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും. വിവാഹത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം ഭാവന സിനിമയിലേക്ക് മടങ്ങിയെത്തുന്നത് കന്നഡയിലൂടെയായിരുന്നു. ഇപ്പോള്‍ താരം മലയാളത്തിലേക്കും തിരിച്ചു വരവിനൊരുങ്ങുകയാണ്.

Also Read: വിജയ് ചിത്രത്തില്‍ നിന്നും തൃഷ പുറത്ത്, സത്യാവസ്ഥ തുറന്നുപറഞ്ഞ് അമ്മ

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. ഇടവേളയ്ക്ക് ശേഷം ഭാവന തിരിച്ചെത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് സിനിമ സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെ കുറിച്ചും ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന ചിത്രത്തെ കുറിച്ചും ഭാവന പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. താന്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നതെന്ന് ഭാവന പറയുന്നു.

Also Read: ഒരുകാലത്ത് സഹോദരന്റെ വീട്ടിലെ ഭക്ഷണം കഴിക്കാന്‍ പോലും പേടിയായിരുന്നു, സുകുമാരിയെ കുറിച്ച് പുറത്തുവന്ന കഥകള്‍ കേട്ട് ഞെട്ടി ആരാധകര്‍

ആദ്യ സിനിമയായ നമ്മള്‍ ചെയതപ്പോള്‍ തോന്നിയ അതേ ടെന്‍ഷന്‍ ഈ ചിത്രം തിയ്യേറ്ററിലെത്തുമ്പോള്‍ തോന്നുന്നുണ്ട്. പക്ഷേ എല്ലാവര്‍ക്കും ഈ സിനിമ ഇഷ്ടമാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രേമിച്ചിട്ടുള്ളവര്‍ക്ക് ഈ സിനിമ കാണുമ്പോള്‍ ചെറിയ വേദനയും ചിലപ്പോള്‍ സന്തോ,വും തോന്നാമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

Advertisement