മലയാളി സിനിമാപ്രേമികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് ഭാവന. തെന്നിന്ത്യയിലും ധാരാളം ആരാധകരാണ് താരത്തിനുള്ളത്. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമാ ലോകത്തേയ്ക്ക് എത്തിയത്. ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സിഐഡി മൂസ, ക്രോണിക് ബാച്ച്‌ലര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി നിരവധി സിനിമകളിലാണ് ഭാവന അഭിനയിച്ചത്. മലയാളത്തിന് പുറമെ അന്യാഭാഷ ചിത്രങ്ങളില്‍ നിന്നും ഒരുപാട് അവസരങ്ങള്‍ ഭാവനയെ തേടി എത്തി. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു.
വിവാഹ ശേഷം ഭാവന മലയാള സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്തിരുന്നു. കന്നഡ സിനിമാ നിര്‍മ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചത്.അതിനു ശേഷം കാനഡയില്‍ ഒന്ന് രണ്ടു ചിത്രങ്ങളില്‍ താരം അഭിനയിച്ചെങ്കിലും മലയാളത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍, നീണ്ട അഞ്ച് വര്‍ഷത്തിന് ശേഷം താരം മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. താന്‍ മനപൂര്‍വം എടുത്ത ഒരു ഇടവേളയാണ് അതെന്ന് താരം പറഞ്ഞിരുന്നു.
ഷറഫുദ്ദീന്‍ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക വേഷത്തിലാണ് ഭവന എത്തുന്നത്. ഇതുകൂടാതെ ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ ഭാവന സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരാളാണ്. രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ അടുത്ത സുഹൃത്തുക്കള്‍. ഒരുമിച്ച് കൂടുന്ന സമയങ്ങളൊക്കെ ഈ താരക്കൂട്ടം മാക്സിമം ആഘോഷമാക്കാറുണ്ട്.
ഈ നല്ല സുഹൃത്തുക്കള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഒക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ കല്യാണ ദിവസം സുഹൃത്തുക്കള്‍ പറ്റിച്ചതിനെ കുറിച്ച് ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ സംസാരിക്കുകയാണ് ഭാവന.
അവര്‍ അങ്ങനെ ചെയ്തപ്പോള്‍ വലിയ സങ്കടമായിരുന്നുവെന്നും അത് പിന്നീട് വലിയ വാര്‍ത്തയായിരുന്നുവെന്നും ഭാവന പറയുന്നു. തന്റെ കല്യാണത്തിന് കൂട്ടുകാര്‍ക്ക് വലിയ പ്ലാനിങ് ആയിരുന്നുവെന്നും കല്യാണം കഴിഞ്ഞ് വരുമ്പോഴെക്കും ഡാന്‍സ് കളിക്കണം എന്നൊക്കെ ഇവര്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും ഭാവന പറയുന്നു.
എന്നാല്‍ കല്യാണ ദിവസം ഇവര്‍ വരാന്‍ ലേറ്റ് ആയി. ക്ഷണിച്ച അതിഥികളെല്ലാം എത്തിയിട്ടും ഇവരെ കാണുന്നില്ല, വല്ല പണിയും തരാനുള്ള പരിപാടിയില്‍ ആയിരിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ശരിക്കും ഇവര്‍ കല്യാണത്തിന് എത്താതിരുന്നതാണെന്നും വളരെ ലേറ്റായാണ് കൂട്ടുകാരികള്‍ എത്തിയതെന്നും മാപ്പു പറഞ്ഞെങ്കിലും തനിക്ക് ദേഷ്യവും സങ്കടവും വന്നെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.