ശമ്പളമൊക്കെയുണ്ട്, ഇന്ന് സൈബര്‍ ആക്രമണം ഒരു ജോലി പോലെയാണ്, സിനിമാക്കാര്‍ക്കും ഇതേപ്പറ്റി അറിയാം, ആരും സമ്മതിച്ച് തരുന്നില്ലെന്ന് മാത്രം, തുറന്നടിച്ച് ഭാവന

72

കമല്‍ സംവിധാനം ചെയ്ത് 2002 ല്‍ പുരത്തിറങ്ങിയ നമ്മള്‍ എന്ന സിനിമയിലൂടെ എത്തി പിന്നിട് തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ ഒന്നാം നിര നായികയായി മാറിയ മലയാളികളുടെ പ്രിയങ്കരിയാണ് നടി ഭാവന. നമ്മള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, സിഐഡി മൂസ, ക്രോണിക് ബാച്ച്‌ലര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി നിരവധി സിനിമകളിലാണ് ഭാവന അഭിനയിച്ചത്.

മലയാളത്തിന് പുറമെ അന്യാഭാഷ ചിത്രങ്ങളില്‍ നിന്നും ഒരുപാട് അവസരങ്ങള്‍ ഭാവനയെ തേടി എത്തി. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു. എന്നാല്‍ ഒരിടയ്ക്ക് മലയാള സിനിമാ ലോകത്ത് നിന്ന് നടി വിട്ടു നിന്നിരുന്നു. നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി മലയാള സിനിമാ ലോകത്തേയ്ക്ക് മടങ്ങിയെത്തിയത്.

Advertisements

ഷറഫുദ്ദീന്‍ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക വേഷത്തിലാണ് ഭവന എത്തുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വന്നിരുന്നു.

Also Read: അയാള്‍ എന്റെ സുഹൃത്തുമായി പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ തകര്‍ന്നു, ഞാന്‍ ഡിപ്രഷനിലായി, ബ്രേക്കപ്പിനെ അതിജീവിച്ച കഥ പറഞ്ഞ് ആര്യ

കഴിഞ്ഞ ദിവസമാണ് നടി ഭാവനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ആരെയും മനംമയക്കുന്ന സ്‌റ്റൈലിഷ് ആയിട്ടാണ് നടി പൊതുയിടത്തിലേയ്ക്ക് എത്തിയത്. നടിയുടെ ഈ വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ തോതിലാണ് സൈബര്‍ ആക്രമണം നടന്നത്. നടിയുടെ ശരീരത്തിന്റെ ഭാഗങ്ങള്‍ കാണാന്‍ കഴിയുന്ന വസ്ത്രമാണ് ഇതെന്നും പൊതുയിടത്തില്‍ വരുമ്പോള്‍ മാന്യമായ വസ്ത്രധാരണം പോരെ എന്നുള്ള ചോദ്യങ്ങളും മറ്റുമാണ് ഉയരുന്നത്.

ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാവന. ഇന്ന് സൈബര്‍ ആക്രമണങ്ങള്‍ ശമ്പളം പറ്റുന്ന ജോലി പോലെയാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ ഭാവന പറഞ്ഞു. ഇവിടെ ഒരും കൂട്ടം ആള്‍ക്കാരെ ഉപയോഗപ്പെടുത്തികൊണ്ട് പ്രസ്തുത വ്യക്തിയെ അല്ലെങ്കില്‍ ഒരു പ്രോജക്ടിനെ തകര്‍ക്കാനുള്ള തരത്തിലുള്ള പരിപാടികള്‍ നടക്കുന്നുണ്ടെന്നുള്ള വിവരം തനിക്ക് കിട്ടിയിട്ടുണ്ടെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

Also Read: അയ്യോ അതില്‍ ചിരിയില്ല ചേട്ടാ എന്ന് പറഞ്ഞ് കഥാപാത്രത്തെ വേണ്ടെന്ന് വെക്കാന്‍ പറ്റില്ലല്ലോ, വിമര്‍ശകരുടെ വാ അടപ്പിച്ച് മറുപടിയുമായി നിമിഷ

സൈബര്‍ ബുളളീയിംഗിന് എതിരെ ഒരുപാട് സെലിബ്രിറ്റികളും സാധാരണക്കാരും രംഗത്ത് വരുന്നുണ്ട്, കേസ് കൊടുക്കുന്നുണ്ടെങ്കിലും ഐഡി ട്രാക്ക് ചെയ്ത് വരുമ്പോഴേക്കും അക്കൗണ്ടും ഡിലീറ്റ് ചെയ്ത് അവര്‍ പോയിട്ടുണ്ടാവുമെന്നും ഇന്ന് ഇതൊരു ജോലി പോലെയായിരിക്കുകയാണെന്നും ഭാവന പറയുന്നു.

ഇതിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ അല്ലെങ്കില്‍ സിനിമ മേഖലയിലുളളവര്‍ക്ക് അറിയാം എന്നാണ് തോന്നുന്നതെന്നും എന്നാല്‍ ആരും ഇക്കാര്യം സമ്മതിച്ച് തരുന്നില്ലെന്നും ഭാവന പറയുന്നു. ക്വട്ടേഷന്‍ കൊടുത്ത് അറ്റാക്ക് ചെയ്യുന്നത് പോലെയാണ് ഇതെന്നും ഒരാളെ അറ്റാക്ക് ചെയ്യുന്നതിന് അവര്‍ക്ക് പേയ്‌മെന്റ് ഉണ്ടെന്നാണ് കേട്ടതെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

ആ സൈബര്‍ അറ്റാക്ക് നേരിടുന്ന വ്യക്തിക്കും വികാരങ്ങളുണ്ടെന്നു മറക്കരുത്, അവര്‍ റോബോട്ട് ഒന്നുമല്ലെന്നും പലരും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ മൂലം മാനസികമായി വല്ലാതെ തകര്‍ന്നുപോകുന്നുണ്ടെന്നും ഭാവന ചൂണ്ടിക്കാട്ടി.

Advertisement