നിവേദ്യം എന്ന ചിത്രത്തിലൂടെ കടന്നുവന്ന് പിന്നീട് താരമായി മാറിയ ആളാണ് ഭാമ. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന താരം സോഷ്യല്‍ മീഡിയ വഴി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വൈകാതെ തന്നെ ഭാമ സിനിമയിലേക്ക് എത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് ഭാമ.
താരം പങ്കിട്ട ചില ഫോട്ടോകളും അതിന് ഭാമ നല്‍കിയ ക്യാപ്ഷനും ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
also read
ഒരു കലാകാരനെന്ന നിലയില്‍ ഇത് കടുത്ത അപമാനമെന്ന് ജാസി ഗിഫ്റ്റ്
‘എന്റെ ഫാഷനില്‍ നിന്ന് ബ്രൗണ്‍് ഒരിക്കലും പുറത്തേക്ക് പോകില്ല’ എന്ന് പറഞ്ഞാണ് ആദ്യത്തെ ചിത്രം പങ്കുവച്ചത്. ഒരു ബ്രൗണ്‍ കൂളിങ് ഗ്ലാസ് വച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു അത്.
ഇപ്പോഴിതാ തന്നെ വേദനിപ്പിക്കുന്നവരോട് തിരിച്ച് എങ്ങനെ പെരുമാറും എന്ന് പറഞ്ഞൊരു ചിത്രം പങ്കുവച്ചിരിയ്ക്കുന്നു. ‘എന്നെ വേദനിപ്പിയ്ക്കൂ, തിരിച്ച് ഞാന്‍ പുഞ്ചിരിയ്ക്കും’ എന്നാണ് അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
കുട്ടിത്തം മുഖത്ത് കാണിച്ചുകൊണ്ടുള്ളതാണ് മൂന്നാമത്തെ ചിത്രം. ‘ഉള്ളിലെ കുട്ടിത്തം നഷ്ടപ്പെടുത്താതെ വളരുക എന്ന കല പഠിക്കുക’ എന്ന് പറഞ്ഞാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.