1980കളിലും 90 കളിലും ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ് ബീന കുമ്പളങ്ങി. വ്യത്യസ്ത വേഷങ്ങളിലെ തന്മയത്വമുള്ള ഭാവ പകര്‍ച്ചകളിലൂടെ ബീന കുമ്പളങ്ങി മലയാള പ്രേക്ഷകര്‍ക്കും സുപരിചിതയാണ്.
ചെറുപ്പത്തില്‍ സ്‌കൂളിലും പള്ളിയില്‍ നടക്കുന്ന ചടങ്ങുകളിലും നൃത്തം അവതരിപ്പിച്ച് കുട്ടിക്കാലം മുതല്‍ നാട്ടിലെ അറിയപ്പെടുന്ന കലാകാരിയായി പേരെടുത്തിരുന്നു ബീന. കുമ്പളങ്ങി തൈക്കൂട്ടത്തില്‍ ജോസഫ് റീത്ത ദമ്പതികളുടെ മകളായ ബീന, ഒരു വര്‍ഷത്തോളം കലാഭവനില്‍ നൃത്തം പഠിപ്പിച്ചു.
Also Read:നേരില്‍ നിറഞ്ഞാടി മോഹന്‍ലാല്‍, പ്രിയസുഹൃത്തിനെ വാഴ്ത്തി മമ്മൂക്കയും, വൈറലായി ചിത്രം
പഴയകാല നടന്‍ എം ഗോവിന്ദന്‍കുട്ടി ബീനയുടെ അമ്മാവന്റെ സുഹൃത്ത് ആയിരുന്നു. അതു വഴിയാണ് 1980ല്‍ സിനിമയില്‍ എത്തയത്. രണ്ട് മുഖം ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് ചാപ്പ, കള്ളന്‍ പവിത്രന്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. കള്ളന്‍ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമയില്‍ ശ്രദ്ധേയയാക്കിയത്. കല്യാണരാമനിലെ ഭവാനി എന്ന കഥാപാത്രവും ശ്രദ്ധനേടിയിരുന്നു.
സിനിമയില്‍ ചിരിപ്പിച്ച് നടിയുടെ ജീവിതം എന്നാല്‍ അത്ര സുഖകരമല്ല. ഇപ്പോഴിതാ തന്റെ ദുരന്ത ജീവിതത്തെ കുറിച്ച് ബീന പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കുടുംബം പോറ്റാന്‍ വേണ്ടി തന്റെ പതിനെട്ടാം വയസ്സിലാണ് സിനിമയിലെത്തിയതെന്നും സഹോദരങ്ങളെയെല്ലാം പഠിപ്പിച്ചുവെന്നും ബീന പറയുന്നു.
വീടില്ലാത്ത തനിക്ക് അമ്മ സംഘടന ഇടപെട്ടാണ് വീടുവെച്ചുതന്നത്. സഹോദരന്റെ കൈയ്യില്‍ നിന്നായിരുന്നു സ്ഥലം വാങ്ങിയത്. വീടുവെച്ചതിന് പിന്നാലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന അനിയത്തിയെ തനിക്കൊരു സഹായമാവുമല്ലോയെന്ന് കരുതി വീട്ടിലേക്ക് വിളിച്ചുവെന്നും എന്നാല്‍ അതിന് ശേഷം അനിയത്തിയുടെയും ഭര്‍ത്താവിന്റെയും ക്രൂരപീഡനമായിരുന്നു നടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
വീടും സ്ഥലവും അവരുടെ പേരില്‍ എഴുതിക്കൊടുക്കാന്‍ പറഞ്ഞു. ഭക്ഷണവും മരുന്നും വസ്ത്രവും തരാതെ അവര്‍ ക്രൂരത കാട്ടിയെന്നും ഒരു രക്ഷയുമില്ലാതെ വന്നപ്പോള്‍ നടി വീടുവിട്ടിറങ്ങുകയായിരുന്നു. അതിനിടെ താന്‍ ആത്മഹത്യക്കും ശ്രമിച്ചിരുന്നുവെന്നും ബീന പറയുന്നു.
ഒടുവില്‍ ആശ്രയം തേടിയെത്തിയത് സീമ ജി നായരുടെ അടുത്തേക്കായിരുന്നു. ജീവിക്കാന്‍ വഴിയില്ലെന്ന് പറഞ്ഞപ്പോള്‍ നടി ബീനയെ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ അടൂര്‍ മഹാത്മ ജനസേവ കേന്ദ്രത്തിലാണ് ബീന. സഹോദരിയെയും ഭര്‍ത്താവിനെയും വീട്ടില്‍ നിന്നും ഒഴിപ്പിച്ച് തരണമെന്ന ആവശ്യം മാത്രമേ ഇപ്പോള്‍ ബീനയ്ക്കുള്ളൂ.