കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയില്‍ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളില്‍ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.
നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.
ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സിനിമയിലൂടെയാണ് ബീന അഭിനയരംഗത്തേക്ക് എത്തുന്നത്.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദൂരദര്‍ശനിലെ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിരുന്ന താരമായിരുന്നു ബീന ആന്റണി. ഇതിനിടെയാണ് നടന്‍ മനോജുമായി ബീന പ്രണയത്തിലാകുന്നത്. ആരോമല്‍ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികള്‍ക്ക്. നിലവില്‍ മൗനരാഗമടക്കമുള്ള സീരിയലുകളില്‍ അഭിനയിക്കുകയാണ് ബീന.
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജും. തങ്ങളുടെ വിശേഷങ്ങളെല്ലാം താരദമ്പതികള്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിക്കാറുണ്ട്. അടുത്തിടെ ബീന ആന്റണിയുടെ ഓണം ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ, ബീന ആന്റണി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കാറിലിരിക്കുന്ന ഒരു ചിത്രമാണ് നടി പങ്കുവെച്ചത്. ഒപ്പം ‘ജീവിതത്തിലെ ഇനിയുള്ള വഴികള്‍ കുറച്ചു കുഴികള്‍ കൂടുതല്‍ ആണല്ലോ എന്റെ ഈശ്വരാ…കൂടെ കട്ടയ്ക്ക് ഉണ്ടാവണേ…” എന്ന് കുറിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണിപ്പോള്‍. താരം എന്തായിരിക്കും ഈ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.