വളരെ മോശമായ അവസ്ഥയില്‍, ആശുപത്രിയില്‍ നിന്നുള്ള ചിത്രം പുറത്തുവിട്ട് ഭാഗ്യലക്ഷ്മി, സുരക്ഷിതരായിരിക്കൂവെന്ന് താരം

3816

മലയാള സിനിമയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും അഭിനേത്രിയായുമെല്ലാം എത്തിയ താരമാണ് ഭാഗ്യലക്ഷ്മി. സിനിമ, സീരിയല്‍, നാടകം എന്നീ മേഘലകളിലെല്ലാം ഭാഗ്യലക്ഷ്മി തന്റെ ശബ്ദം നല്‍കി. മലയാളികള്‍ക്ക്് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലാണ് ഇന്ന് ഭാഗ്യലക്ഷ്മിയെ അറിയുന്നത്.

Advertisements

ഭാഗ്യലക്ഷ്മി സാമൂഹിക രാഷട്രീയ വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലും ഭാഗ്യലക്ഷ്മി എത്തിയിട്ടുണ്ട്. ഇതിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: മീശ മാധവനും നരനും രണ്ടാം ഭാഗം, വെളിപ്പെടുത്തലുമായി രചയിതാവ് രഞ്ജൻ പ്രമോദ്

പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മിയെ ഇപ്പോള്‍. ഭാഗ്യലക്ഷ്മി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ആശുപത്രിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഭാഗ്യലക്ഷ്മിയെ എച്ച് 1 എന്‍ 1 പനിയാണ് ബാധിച്ചിരിക്കുന്നത്. താന്‍ വളരെ മോശം അവസ്ഥയിലാണെന്നും എല്ലാവരും കരുതലോടെ സുരക്ഷിതമായി ഇരിക്കണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Also Read: കുടുംബ സമേതം ക്ഷേത്ര ദർശനം നടത്തി സുരേഷ് ഗോപി, ചിത്രം പങ്കുവെച്ച് താരം; ഒരാൾ എവിടെ എന്ന് ആരാധകർ, വൈറൽ

ഏറെ ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിലാണ് ഭാഗ്യലക്ഷ്മിയെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പലരും കുറിച്ചു.

Advertisement