എനിക്ക് മൂന്നുചേച്ചിമാര്‍ കൂടിയുണ്ട്, പലപ്പോഴായി ആരാധകര്‍ ചോദിക്കുന്ന ചോദ്യത്തിന് മറുപടിയുമായി ആതിര മാധവ്, വൈറലായി വീഡിയോ

121

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുടുംബവിളക്കില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയായിരുന്നു താരം. സുമിത്രയുടെ പ്രിയപ്പെട്ട മരുമകള്‍ ഇപ്പോള്‍ അഭിനയത്തിന് ഇടവേള എടുത്തിരിയ്ക്കുകയാണ്.

Advertisements

കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായാണ് ആതിര അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിച്ചത്. സീരിയലില്‍ അഭിനയിക്കുന്നില്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലൂടെയുമായി സജീവമാണ് താരം. താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്.

Also Read: പക്വതയോടെ തീരുമാനമെടുക്കും, 16ാം വയസ്സുമുതല്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മിടുക്കി കുട്ടി, സരയുവിനെ വാനോളം പുകഴ്ത്തി ഭര്‍ത്താവ് സനല്‍

ആതിര യൂട്യൂബില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ പലപ്പോഴും വൈറലാവാറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ചേച്ചിമാര്‍ക്കൊപ്പമുള്ള വീഡിയോയാണ് താരം പുതുതായി പങ്കുവെച്ചിരിക്കുന്നത്.

തന്റെ ചേച്ചിമാരെ എല്ലാവരെയും ഇതുവരെ ആരാധകര്‍ കണ്ടിട്ടില്ലെന്നും തങ്ങള്‍ മൂന്നുപേരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കുറവാണെന്നും വിവാഹത്തിന് മൂന്ന് ചേച്ചിമാര്‍ക്കും എത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും ആതിര പറയുന്നു. താനും ചേച്ചിമാരും തമ്മില്‍ കുറേ വയസ്സിന്റെ വ്യത്യാസമുണ്ടെന്നും താരം പറയുന്നു.

Also Read: ഒരുക്കിയത് മൂന്നരക്കോടി ചെലവില്‍, ഇന്ന് 50കോടി വാരി മാളികപ്പുറം, സന്തോഷത്തില്‍ മതിമറന്ന് അണിയറപ്രവര്‍ത്തകര്‍

താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചേച്ചിമാരെല്ലാം കോളേജ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. പല സ്ഥലങ്ങളിലാണ് ചേച്ചിമാരെ വിവാഹം ചെയ്തത്. തന്റെ മൂത്ത ചേച്ചിയെ താന്‍ മൂന്നുവര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കാണുന്നതെന്നും ചേച്ചി ബാംഗ്ലൂരിലാണ് എന്നും ആതിര പറയുന്നു.

Advertisement