നമ്മളൊക്കെ കൂടെയുണ്ടെന്നും, ആ മറുപടി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞു; എന്നെ വിളിച്ച് ആശ്വസിപ്പിച്ചത് നമ്പർ തപ്പിയെടുത്ത്; അതാണ് സുരേഷ് ഗോപിയെന്ന് അശ്വതി ശ്രീകാന്ത്

157

മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ പിന്നെയുള്ള ഹീറോ ആരാധകർക്ക് സുരേഷ് ഗോപിയാണ്. ഇടയ്ക്ക് സിനിമകളിൽ നിന്നും ഇടവേളയെടുത്ത സുരേഷ് ഗോപി ഇപ്പോൾ പാപ്പനിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുകയാണ്.

Advertisements

നടനെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലുമെല്ലാം എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ സമീപിക്കുന്ന താരത്തിന് ആരാധകരാലും സമ്പന്നമാണ്. അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും സിനിമയ്ക്ക് അകത്തും പുറത്തും അനുഭവിച്ചറിഞ്ഞവരുണ്ട്. ഇപ്പോൾ, താൻ സുരേഷ് ഗോപിയിൽ നിന്ന് അനുഭവിച്ചറിഞ്ഞ കരുതൽ വെളിപ്പെടുത്തുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്.

Also read; വിവാഹ നിശ്ചയത്തിനൊപ്പം ഡൈവോഴ്‌സും കഴിഞ്ഞവരാണ് ഞങ്ങൾ! ഇനി നടക്കില്ല മാഷേ എന്നാണ് താൻ വിജയ് മാധവിനോട് പറഞ്ഞതെന്ന് ദേവിക നമ്പ്യാർ

സുരേഷ് ഗോപി ഫാൻസ് മീറ്റ് എന്ന ബിഹൈൻഡ് വുഡ്‌സിന്റെ പരിപാടിയിലാണ് ഷോയുടെ അവതാരക കൂടിയായ അശ്വതി തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടക്കുന്ന സമയത്ത് സുരേഷ് ഗോപി തന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുകയും ധൈര്യമായിരിക്കു, കൂടെയുണ്ടെന്ന് പറയുകയും ചെയ്തെന്നാണ് അശ്വതി പറഞ്ഞത്. തനിക്ക് ഇത് ഇവിടെ പറയണം എന്ന് പറഞ്ഞു കൊണ്ടാണ് അശ്വതി തന്റെ അനുഭവം വിവരിച്ചത്.

അതേസമയം, ചുമ്മ കയ്യടികൾക്കായി താൻ ഒന്നും ചെയ്യാറില്ലെന്നും താൻ ചെയ്യുന്നത് സാമൂഹിക പ്രവർത്തികൾ ആണെന്നും സുരേഷ് ഗോപി അഭിമുഖത്തിനിടയിൽ പറയുന്നുണ്ട്. പാപ്പനാണ് സുരേഷ് ഗോപിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒറ്റക്കൊമ്പൻ, മേ ഹൂ മൂസ തുടങ്ങിയ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഇത് കൂടാതെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അശ്വതിയുടെ വാക്കുകളിലേയ്ക്ക്;

‘കുറച്ചു കാലം മുൻപ് സോഷ്യൽ മീഡിയയിൽ ഒരു സൈബർ അറ്റാക്ക് എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഒരു സംഭവം എനിക്കെതിരെ നടന്നിരുന്നു. ഞാൻ അതിന് മറുപടി കൊടുക്കുകയും ആ മറുപടി വൈറലാവുകയും ചെയ്ത സമയത്ത്. ഞാൻ ജോലി ചെയ്തിരുന്ന ചാനലിൽ വിളിച്ച് അവിടെന്ന് നമ്പർ എടുത്ത് എന്നെ ഇദ്ദേഹം വിളിച്ചിരുന്നു.’ ‘എന്നിട്ട് നമ്മളൊക്കെ കൂടെയുണ്ട്.

Also read; ജീവിതത്തിൽ മറക്കാനാവാത്ത ഓണാഘോഷവും, ഓണസമ്മാനവും അത് മാത്രമായിരുന്നു, എന്നിട്ടാണ് അച്ഛൻ വിടപറഞ്ഞത്; ദിവ്യ ഉണ്ണിയുടെ ഓർമകളിലെ ഓണം ഇങ്ങനെ

ധൈര്യമായിട്ടിരിക്കു. ആ മറുപടി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞു. ആ മൊമന്റ് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഞാൻ ഇത് ആരാണ് എന്നെ വിളിച്ചത് എന്നൊക്കെ ഓർത്ത് അത്ഭുതപ്പെട്ടു. അന്ന് അങ്ങനെ ഒരു പിന്തുണ വേണ്ടി വരും എന്ന് തോന്നിയാണ് അങ്ങനെ നമ്പർ തിരഞ്ഞെടുത്ത് വിളിച്ചതെന്ന് അദ്ദേം പറഞ്ഞു. പലരും അത് ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടാകും എന്നാൽ തനിക്ക് അത് ചെയ്യാൻ പറ്റി. അത്രയേ ഉള്ളുവെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

Advertisement