ഹിറ്റ് ചിത്രമായ വെട്ടത്തില്‍ നായികയാവേണ്ടിയിരുന്നത് അസിന്‍, അവസരം നിരസിച്ചതിന് കാരണം തുറന്ന് പറഞ്ഞ് താരം

613

സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അസിന്‍. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വിജയം കൈവരിക്കാന്‍ കഴിഞ്ഞ ചുരുക്കം ചില നടിമാരിലൊരാളാണ് അസിന്‍. 2000 ങ്ങളില്‍ ഒരുപിടി ഹിറ്റ് സിനിമകളില്‍ നായികയായെത്തിയിരുന്നു അസിന്‍.

ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അസിന്‍ നായികയായി തിളങ്ങിയിട്ടുണ്ട്. മലയാളിയാണ് അസിന്‍.

Advertisements

എന്നാല്‍ മലയാളത്തില്‍ ഒരോയൊരു സിനിമ മാത്രമേ അസിന്‍ ചെയ്തിട്ടുള്ളൂ. സത്യന്‍ അന്തിക്കാട് ചെയ്ത സുരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലാണ് താരം അഭിനയിച്ചത്.

Also Read: വിവാഹത്തിന് ശേഷം 10 വര്‍ഷത്തെ നീണ്ട ഇടവേള, തിരിച്ചുവരവിനൊരുങ്ങി സജിത ബേട്ടി, ഭര്‍ത്താവ് മതി എന്ന് പറയുന്നത് വരെ അഭിനയിക്കുമെന്ന് താരം!

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. കുടുംബവുമായി സന്തോഷമായി കഴിയുകയാണ്. മലയാളത്തില്‍ അഭിനയിക്കാത്തതിനെ കുറിച്ച് താരം ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു. മറ്റ് ഭാഷകളിലെ സിനിമകളില്‍ തിരക്കായതുകൊണ്ടാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നതെന്നും നിരവധി അവസരങ്ങള്‍ തന്നെ തേടിയെത്തിയിരുന്നുവെന്നും താരം പറയുന്നു.

മനോരമയിലെ നേരെ ചൊവ്വെ പരിപാടിയില്‍ സംസാരിക്കവെയാണ് അസിന്‍ ഇക്കാര്യം പറഞ്ഞത്. ആ സമയത്ത് യാത്ര ചെയ്യുന്നതും എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് കാരണമാണ് സിനിമ ചെയ്യാതിരുന്നത്,’ അസിന്‍ പറഞ്ഞിരുന്നു. വിസ്മയത്തുമ്പത്ത്, വെട്ടം എന്നീ ഹിറ്റുസിനിമകളില്‍ അസിന് അവസരം ലഭിച്ചിരുന്നു.

Also Read: ഭര്‍ത്താവ് ലഹരിക്കടിമയാണെന്നറിഞ്ഞത് വിവാഹശേഷം, രഘുവിനെ തിരുത്താന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ തോറ്റുപോയി, രോഹിണി പറയുന്നു

എന്നാല്‍ താരം ഈ അവസരങ്ങള്‍ നിരസി ച്ചു. അസിന് പകരം വിസ്മയത്തുമ്പ് എന്ന സിനിമയില്‍ നയന്‍താരയാണ് അഭിനയിച്ചത്. ഹിറ്റ് സിനിമയായ വെട്ടത്തില്‍ ഭവ്‌ന പാനി എന്ന ഉത്തരേന്ത്യന്‍ നടിയും. അതേസമയം, ആദ്യമായി അഭിനയിച്ച സുരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയില്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യമില്ലാഞ്ഞത് അന്ന് വിഷമിപ്പിച്ചിരുന്നെന്നും എന്നാല്‍ അതിന്റെ പേരില്‍ സത്യന്‍ അന്തിക്കാടിനോട് തനിക്ക് നീരസമില്ലെന്നും അദ്ദേഹം തന്റെ ഗുരുവാണെന്നും അസിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement