മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശാ ശരത്ത്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി താരമാണ് നടി ആശാ ശരത്. നൃത്തവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്ന കലാകാരി കൂടിയാണ് ആശാ ശരത്ത്. പെരുമ്പാവൂരില്‍ ജനിച്ച ആശ ശരത്ത് നര്‍ത്തകിയായാണ് വേദിയിലെത്തുന്നത്.
രാജ്യത്ത് എമ്പാടുമുള്ള നര്‍ത്തകര്‍ക്കായി വാരാണാസിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മികച്ച നര്‍ത്തകി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലേക്ക് പോവുകയും പിന്നീട് റേഡിയോ, ടെലിവിഷന്‍ എന്നീ മാധ്യമങ്ങളിലൂടെ സിനിമയിലെത്തുകയുമായിരുന്നു.
മലയാളം ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ആശാ ശരത്. ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ ആശാ ശരത് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. ജയന്തിയായുള്ള പ്രകടനത്തിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ ആശയെ തേടിയെത്തിയിരുന്നു.
പിന്നീട് സിനിമയിലേക്ക് എത്തിയ താരം ഫ്രൈഡേ എന്ന സിനിമയിലായിരുന്നു ആദ്യം അഭിനയിച്ചത്. തുടര്‍ന്ന് താരരാജാവ് മോഹന്‍ലാലിന്റെ കര്‍മ്മയോദ്ധാ, അര്‍ദ്ധനാരി, ബഡ്ഡി, സക്കറിയായുടെ ഗര്‍ഭിണികള്‍ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 2013ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ജീത്തു ജോസഫ് സിനിമ ദൃശ്യത്തിലെ ഐജി ഗീത പ്രഭാകറായുള്ള അഭിനയം സിനിമാ ജീവിതത്തില്‍ പുതിയ വഴിത്തിരിവായി.
ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും ആശ ശരത്ത് അഭിനയിച്ചിരുന്നു. 2014ല്‍ മമ്മൂട്ടിക്കൊപ്പം വര്‍ഷം എന്ന സിനിമയിലും സുപ്രധാന കഥാപാത്രത്തെ ആശ അവതരിപ്പിച്ചു. വര്‍ഷവും സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. അനുരാഗ കരിക്കിന്‍വെള്ളം, തെളിവ്, ദൃശ്യം 2 എന്നിവയാണ് അവസാനമായി റിലീസ് ചെയ്ത ആശ ശരത്തിവന്റെ സിനിമകള്‍.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പീസി’ന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ആശ ശരത്ത്. ‘ ഒരു ക്രൈം ത്രില്ലര്‍ സിനിമയാണ് പീസ് എങ്കിലും ഭയങ്കര തമാശയാണ്. കണ്ടിട്ടിറങ്ങുന്നവര്‍ക്ക് മനസ്സമാധാനം കിട്ടുന്ന സിനിമയാണ്. ” എന്നും നടി പറയുന്നു.
”ഈ സിനിമയില്‍ ഞാനേ അല്ല, ഏറെ വ്യത്യസ്തമായ കഥാപാത്രമാണ്, ഇതുവരെ ചെയ്തത് ഒന്നില്ലെങ്കില്‍ ഭയങ്കര ദേഷ്യം, അല്ലെങ്കില്‍ പാവം ക്യാരക്ടറായിരുന്നു . എന്നാല്‍ പീസില്‍ കുരുകുരുത്തം കെട്ട ജലജയാണ്, അവളുടെ കൈയിലിരുപ്പ് അത്ര ശരിയല്ല” എന്നും നടി കൂട്ടിച്ചേര്‍ത്തു.
”സിനിമയില്‍ സിറ്റുവേഷണല്‍ കോമഡിയാണ്. അത് ചളിയാവല്ലേയെന്നാണ് പ്രാര്‍ത്ഥന. സിനിമയില്‍ ഞാന്‍ സിഗരറ്റ് വലിച്ചിട്ടുണ്ട്. മുമ്പ് ബഡ്ഡി എന്ന സിനിമയിലും ഞാന്‍ വലിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സത്യം പറയട്ടെ ജീവിതത്തില്‍ വലിക്കുന്നയാളല്ല ഞാന്‍.” ആശ ശരത്ത് കൂട്ടിച്ചേര്‍ത്തു.
”സിനിമയില്‍ സിഗരറ്റ് വലിച്ചപ്പോള്‍ ഒരുപാട് ഗുരുക്കന്മാരുണ്ടായിരുന്നു. അതില്‍ ആദ്യത്തെ സിഗരറ്റ് വലി ഗുരു ജോജുവാണ്. ഗുരുക്കന്മാരുടെ അയ്യരുകളിയായിരുന്നു. അതിന്റെ മുദ്ര, എക്‌സ്പ്രഷന്‍ ഒക്കെ ശ്രദ്ധിക്കണം. സിഗരറ്റ് വലിച്ചപ്പോള്‍ നല്ലവണ്ണം ചുമച്ചു” എന്നും ആശ പറയുന്നു.