40 ലക്ഷത്തോളം രൂപ ചെലവായി, ഇനി കൈയ്യില്‍ പണമില്ല, വെന്റിലേറ്ററില്‍ കഴിയുന്ന നടി അരുന്ധതിയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം

278

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നടി അരുന്ധതി നായര്‍ ചികിത്സയില്‍ കഴിയുകയാണ്. നിലവില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് താരം. ഇപ്പോഴിതാ അരുന്ധതിയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിക്കുകയാണ് കുടുംബം.

Advertisements

നിലവില്‍ അരുന്ധതിയുടെ ചികിത്സയ്ക്കായി 40 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. അരുന്ധതിക്ക് ഇന്‍ഷുറന്‍സ് ഇല്ലാതെ വന്നതാണ് തങ്ങള്‍ക്ക് പ്രശ്‌നമായതെന്നും തങ്ങളുടെ അച്ഛന്‍ഓരു സെക്യൂരിറ്റി ജീവനക്കാരനാണെന്നും സഹോദരി ആരതി പറയുന്നു.

Also Read:അനുശ്രീ അടുത്ത് തന്നെ കല്യാണം കഴിച്ച് പോകും, ഗോസിപ്പുകളില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍

വാടക വീട്ടിലാണ് തങ്ങള്‍ കഴിയുന്നത്. വീട്ടിലുള്ള കാര്യങ്ങളൊക്കെ നോക്കാനുള്ള വരുമാനം മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും ഇനി എന്തെങ്കിലും ആവശ്യം വന്നാല്‍ പോലും തങ്ങള്‍ക്ക് ഫേസ് ചെയ്യാനുള്ള പണം കൈയ്യിലില്ലെന്നും ആരതി പറയുന്നു.

അടുത്തിടെയായിരുന്നു അരുന്ധതിക്ക് അപകടം സംഭവിച്ചത്. ഒരു യൂട്യൂബ് ചാനലിന് വേണ്ടിയുള്ള ഷൂട്ട് കഴിഞ്ഞ് സഹോദരനൊപ്പം ബൈക്കില്‍ മടങ്ങവെ കോവളത്തുവെച്ചാണ് അപകടം സംഭവിച്ചത്.

Also Read:ഇതെന്തോന്ന് സിമന്റാണോ മുഖത്തിട്ടേക്കുന്നത്; മിയയുടെ മുഖത്ത് നോക്കി കാര്‍ത്തിക് സൂര്യ പറഞ്ഞത്

അരുന്ധതിയെയും സഹോദരനെയും ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഒരു മണിക്കൂറോളമാണ് പരിക്കേറ്റ ഇരുവരും രക്തത്തില്‍ കുളിച്ച് റോഡില്‍ കിടന്നത്. അതുവഴി പോയ ഒരു യാത്രക്കാരനാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Advertisement