മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന മനോജ്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അര്‍ച്ചന മനോജ് നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്.
താരത്തിന്റെ കരിയറിലെ വലിയൊരു ബ്രേക്കായിരുന്നു ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയല്‍. ഇതിലെ താരം അവതരിപ്പിച്ച രാജീവ് പരമേശ്വരന്റെ ജിമ്മി എന്ന കഥാപാത്രത്തിന്റെ നായികയായെത്തിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിന് ശേഷവും നടി സീരിയലില്‍ സജീവമായി. അര്‍ച്ചന ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലുകളെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമൊക്കെയാണ് നടി അഭിമുഖത്തില്‍ സംസാരിക്കുന്നത്.
ഇപ്പോഴത്തെ സീരിയല്‍ താരങ്ങളോട് തനിക്ക് താത്പര്യം തോന്നാറില്ലെന്ന് പറഞ്ഞ അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്ന കുട്ടികള്‍ക്കൊന്നും വലിയ ഡെഡിക്കേഷന്‍ ഇല്ലെന്ന് തോന്നാറുണ്ടെന്നും അവര്‍ വരുന്നു അഭിനയിക്കുന്നു പോകുന്നു അത്രമാത്രമെന്നും പറയുന്നു.
അവര്‍ക്കെല്ലാം വേണ്ടത് പ്രശസ്തി മാത്രമാണ്. പണ്ടുകാലത്ത് ഒരു സീരിയലില്‍ അഭിനയിക്കുമ്പോള്‍ അതിലെ എല്ലാവരുമായി ഒരു സൗഹൃദം ഉണ്ടാവാറുണ്ടെന്നും ഇപ്പോള്‍ ആരും പരസ്പരം ബന്ധങ്ങളൊന്നും സൂക്ഷിക്കുന്നില്ലെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.
ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അര്‍ച്ചന എത്തുന്നതിന്റെ ഒരു പ്രോമോ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ഇതില്‍ അര്‍ച്ചന പറയുന്ന കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തനിക്ക് കുട്ടികളോട് താത്പര്യമില്ലെന്നും ഗര്‍ഭിണിയായാല്‍ കുഞ്ഞിനെ നശിപ്പിച്ച് കളയുമോ എന്ന് വീട്ടുകാര്‍ക്ക് പേടിയുണ്ടെന്നും നടി പറയുന്നു.
നമ്മുടെ ജീവിതത്തിലേക്ക് കുട്ടികള്‍ വന്നാല്‍ എല്ലാവര്‍ക്കും നമ്മളോടുള്ള സ്‌നേഹം കുറയും, അതുകൊണ്ടാണ് തനിക്ക് കുട്ടികളോട് താത്പര്യം ഇല്ലാത്തതെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. ഒരു കോടി പരിപാടിയുടെ അടുത്ത എപ്പിസോഡിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രം കോര്‍ത്തിണക്കിയുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. ഫുള്‍ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.