എന്നെ ആ നടന്‍ വേശ്യയെന്ന് വിളിച്ചു, അയാളെ കൊണ്ട് ഞാന്‍ പരസ്യമായി കാല് പിടിച്ച് മാപ്പ് പറയിപ്പിച്ചു, അനുഭവം തുറന്നുപറഞ്ഞ് അര്‍ച്ചന മനോജ്

485

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന മനോജ്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അര്‍ച്ചന മനോജ് നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്.

താരത്തിന്റെ കരിയറിലെ വലിയൊരു ബ്രേക്കായിരുന്നു ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയല്‍. ഇതിലെ താരം അവതരിപ്പിച്ച രാജീവ് പരമേശ്വരന്റെ ജിമ്മി എന്ന കഥാപാത്രത്തിന്റെ നായികയായെത്തിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ഇതിന് ശേഷവും നടി സീരിയലില്‍ സജീവമായി. അര്‍ച്ച ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഒരു മുതിര്‍ന്ന നടന്‍ ഒരു സീരിയല്‍ ഷൂട്ടിനിടെ തന്നോട് അപരമര്യാദയായി പെരുമാറിയെന്ന് താരം പറയുന്നു.

Also Read; ആ ഒരേയൊരു ചീത്തപ്പേര് മാത്രമേ എനിക്ക് കേൾക്കേണ്ടി വന്നിട്ടുള്ളൂ, ഭാമ അന്ന് വെളിപ്പെടുത്തിയത്

അന്ന് ആ നടനെതിരെ തനിച്ച് പ്രതികരിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. സീരിയല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് താന്‍ മേക്കപ്പ് ചെയ്യുകയായിരുന്നുവെന്നും അപ്പോള്‍ തന്റെയടുത്ത് ആ നടനുണ്ടായിരുന്നുവെന്നും അടുത്തിരുന്ന പയ്യനോട് തന്റെ ഇരട്ടപ്പേര് വേശ്യയെന്ന് അര്‍ത്ഥം വരുന്ന ഒരു വാക്കാണെന്ന് നടന്‍ പറഞ്ഞുവെന്നും അര്‍ച്ചന പറയുന്നു.

ഇതുകേട്ട് ദേഷ്യം സഹിക്കവയ്യാതെ താന്‍ അവരോട് പ്രതികരിച്ചു. അയാളുടെ കോളറിന് പിടിച്ച് അയാളെ തല്ലുമെന്നും മുതിര്‍ന്ന ഒരാളെ തല്ലിയെന്ന ചീത്തപ്പേര് മാത്രമേ തനിക്ക് വരുവുള്ളൂവെന്നും ബാക്കി കാര്യം പുറത്താരും അറിയില്ലെന്നും ദേഷ്യത്തോടെ പറഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: അക്കാര്യത്തിൽ മമ്മൂക്കുടെ അത്രയും കഴിവുള്ള മറ്റൊരു താരം ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടാവില്ല: മെഗാസ്റ്റാറിനെ കുറിച്ച് സംവിധായകൻ സിദ്ധീഖ്

സംഭവം പുറത്തറിഞ്ഞതോടെ വിഷയത്തില്‍ സംഘടന ഇടപെട്ടു. തന്നോട് മാപ്പ് പറയുന്ന വീഡിയോ വാട്‌സാപ് ഗ്രൂപ്പില്‍ ഇടാന്‍ താന്‍ നടനോട് ആവശ്യപ്പെട്ടുവെന്നും അത് കേട്ടപ്പോള്‍ ആ നടന്റെ കുടുംബം ഈ കാര്യം അറിയരുതെന്ന് സംഘടനയിലുള്ളവര്‍ അഭ്യര്‍ത്ഥിച്ചുവെന്നും അര്‍ച്ചന പറയുന്നു.

അതുകേട്ടപ്പോള്‍ താന്‍ അവരോട് പറഞ്ഞത് ഷൂട്ടിങ് സ്ഥലത്ത് വെച്ച് ആ നടന്‍ തന്നോട് പരസ്യമായി മാപ്പ് പറയണമെന്നായിരുന്നുവെന്നും അങ്ങനെ അയാള്‍ കാല് പിടിച്ച് തന്നോട് മാപ്പ് പറഞ്ഞുവെന്നും അര്‍ച്ചന പറയുന്നു.

Advertisement