മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അര്‍ച്ചന കവി. ലാല്‍ജോസ് എംടി ടീമിന്റെ നീലത്താമര എന്ന സിനിയിലൂടെ ആയിരുന്നു അര്‍ച്ചന കവി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി മികച്ച സിനിമകളില്‍ കൂടി വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്.
നീലത്താമരയുടെ തതര്‍പ്പന്‍ വിജയത്തിന് ശേഷം ചെയ്ത പല സിനിമകളിലും ആ വിജയം ആവര്‍ത്തികാകന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ ആണ് അഭിനയത്തില്‍ നിന്നും താരം പൂര്‍ണമായും വിട്ടുനിന്നത്.
വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
Also Read: അതിനുവേണ്ടിയായിരുന്നു വിവാഹജീവിതത്തിലേക്ക് കടന്നത്, തുറന്നുപറഞ്ഞ് നവ്യ നായര്‍
സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. 2021 ല്‍ അഭീഷുമായി അര്‍ച്ചന വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിവാഹ ബന്ധം വേര്‍പെടുത്തിയതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് അര്‍ച്ചന.
എല്ലാവരും വിവാഹം കഴിക്കുന്നുവെന്ന് കരുതി നമ്മളും അങ്ങനെ ചെയ്യരുത്. എടുത്തുചാടി വിവാഹം ചെയ്യാന്‍ നില്‍ക്കരുതെന്നും വിവാഹം കഴിച്ചാല്‍ മാത്രമേ ജീവിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ബന്ധമൊന്നുമില്ലെന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതാണ് പ്രധാനമെന്നും താരം കൂട്ടിച്ചേര്‍ത്തു.
വിവാഹശേഷം താന്‍ വീട്ടിലേത്തിയപ്പോള്‍ ഭയങ്കര കരച്ചിലായിരുന്നു. അമ്മ ഒരു ഡോക്ടറെ കാണാന്‍ കൊണ്ടുപോയപ്പോഴാണ് മനസ്സിലായത് അബീഷുമായി തുടര്‍ന്നുപോകാന്‍ തനിക്ക് കഴിയില്ലെന്നും അബീഷ് തനിക്ക് ന്‌ല്ലൊരു സുഹൃത്തായിരുന്നുവെങ്കിലും വിവാഹ ജീവിതത്തില്‍ സൗഹൃദം മാത്രമല്ല മറ്റ് പലതും ആവശ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം പരസ്പരം വെറുക്കുകയോ ചളി വാരി എറിയുകയോ ചെയ്യുന്നതിന്റെ ആവശ്യമില്ലെന്നും അര്‍ച്ച പറയുന്നു.ഇന്ന് വിവാഹജീവിതം തന്നെ ഭയപ്പെടുത്തുകയാണ്, എന്നാല്‍ ഭാവിയില്‍ താന്‍ മറ്റൊരു ബന്ധത്തിലേക്ക് പോകില്ലെന്ന് പറയാന്‍ പറ്റില്ലെന്നും താരം പറയുന്നു.