വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം, കുട്ടികളായില്ലേ എന്ന ചോദ്യം ചോദിച്ച് ശല്യം ചെയ്യുന്നവര്‍ക്ക് ചുട്ടമറുപടിയുമായി അപ്‌സരയും ആല്‍ബിനും

73

സാന്ത്വനം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അപ്‌സര. മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി അപ്‌സരയും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു .

Advertisements

ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്.

Also Read; മക്കളെയൊക്കെ സുലു വളര്‍ത്തിയത് പോലെ വേണം വളര്‍ത്താന്‍, സുല്‍ഫത്തിന്റെ അടക്കവും ഒതുക്കവും മറ്റുള്ളവരും കണ്ട് പഠിക്കണം, മമ്മൂട്ടിയുടെ ഭാര്യയെ കുറിച്ച് കുഞ്ചന്‍ പറയുന്നു

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിലൊക്കെ വിശദീകരണം നല്‍കി കൊണ്ട് താരങ്ങള്‍ എത്തിയിരുന്നു. കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി. കെരളിയില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയത്.

ഇപ്പോഴിതാ അപ്‌സരയുടെ ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കല്യാണം കഴിഞ്ഞ് കുട്ടികളായില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം അടുത്തിടെയാണ് കഴിഞ്ഞതെന്നും തനിക്ക് വിശേഷമാകുമ്പോള്‍ ഉറപ്പായും അറിയിക്കാമെന്നും താരം പറയുന്നു.

Also Read: അന്ന് ഞാന്‍ അങ്ങനെ ചെയ്തുപോയതിന് ഇന്ന് ഡമ്മിയെ വിട്ട് പകരം വീട്ടുകയാണല്ലേ, മഞ്ജുവിനോട് പരിഭവവുമായി ബാല്യകാലസുഹൃത്ത്

ഒരു പെണ്‍കുട്ടി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും പെണ്‍കുട്ടികളെ ഒരുക്കി നടത്താന്‍ തനിക്ക് വല്യ ഇഷ്ടമാണെന്നും അപ്‌സര പറയുന്നു. അതേസമയം തനിക്കും പെണ്‍കുട്ടികളെ ഇഷ്ടമാണെന്നും തന്റെ വീട്ടില്‍ നിറയെ ആണ്‍കുട്ടികളാണെന്നും പെണ്‍കുട്ടികള്‍ ഇല്ലെന്നും ആല്‍ബിയും പറയുന്നു.

Advertisement