ഹിറ്റ്‌മേക്കര്‍ ദിലീഷ് പോത്തന്‍ മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ.
മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്.
Also Read: കാജോൾ എന്റെ ബന്ധുവായി വരുന്ന പേടിയിലാണ് ഞാൻ; കരൺ ജോഹറിന് മറുപടിയുമായി ഷാരുഖ്ഖാൻ
തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.
ഇപ്പോഴിതാ പൊതു പരിപാടിയില്‍ വെച്ച് ഒരാള്‍ തന്റെ കൈയ്യില്‍ കയറിപ്പിടിച്ച സംഭവത്തെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് താരം. തന്റെ കൈയ്യില്‍ ആര് കയറിപ്പിടിച്ചാലും താന്‍ മോശമായ രീതിയില്‍ പ്രതികരിക്കുമെന്ന് താരം പറയുന്നു.
തനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ക്ലോസായിട്ടുള്ളവര്‍ക്കൊപ്പം താന്‍ വളരെ കംഫര്‍ട്ടബിളാണ്. മ്യൂചല്‍ റെസ്‌പെക്ട് വേണം. തന്നെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമാണെന്നും തന്റെ കൈയ്യില്‍ പിടിക്കുന്ന തോളില്‍ അഗ്രസീവായി പിടിക്കുന്ന ഒരാളെ തനിക്ക് എന്റര്‍ടെയിന്‍ ചെയ്യാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കി.
താനൊരു സാധാരണ സ്ത്രീയാണ്. ആരോടൊണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുതെന്നും ആരുടെയും ദേഹത്ത് ലിബര്‍ട്ടി എടുക്കരുതെന്നും അതിന് സ്റ്റാര്‍ഡം ഇല്ലെന്നും അത് നമ്മുടെ പ്രൈവസിയാണെന്നും അപര്‍ണ പറഞ്ഞു.