മിനിസ്‌ക്രീന്‍ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അനുശ്രീ. പ്രണയവും വീട്ടുകാരുടെ എതിര്‍പ്പും ഒളിച്ചോട്ടവും വിവാഹവുമെല്ലാം നടിയുടെ ജീവിതത്തില്‍ വളരെ പെട്ടെന്നാണ് സംഭവിച്ചത്. ക്യാമറാമാനായ വിഷ്ണു സന്തോഷിനെയാണ് താരം വിവാഹം ചെയ്തത്. സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി അടുത്തിടപഴകുന്ന താരം തന്റെ ജീവിതത്തിലെ നല്ലതും മോശമായതുമെല്ലാ കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്.
അതുകൊണ്ട് തന്നെ നടിയുടെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും വാര്‍ത്തകളിലും നിറയുന്നത് പതിവാണ്. ഓമനത്തിങ്കള്‍ പക്ഷിയിലൂടെയാണ് നടി അനുശ്രീ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ജിത്തു മോന്‍ എന്ന കഥാപാത്രമായാണ് എത്തി താരം ആരാധകരെ ഞെട്ടിച്ചത്. ബാലതാരമായി തുടങ്ങി പിന്നീട് സഹനടിയായും നായികയായും അനുശ്രീ നിമിഷ നേരംകൊണ്ടാണ് മാറിയത്. താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഓരോ ചുവടുകയറ്റത്തിനും സഹായകമായത്.
എന്നാല്‍ ഇപ്പോള്‍ വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിടുകയാണ് അനുശ്രീ. ഇന്‍സ്റ്റഗ്രാം യൂട്യൂബ് തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെ ഏത് വീഡിയോ പങ്കുവെച്ചാലും താരത്തിന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. ഉപദേശിക്കുന്നവരും അനവധിയാണ്. ഏറ്റവും ഒടുവില്‍ അനുശ്രീ പങ്കുവച്ച യൂട്യൂബ് വ്‌ളോഗിന് താഴെ വരുന്ന കമന്റുകള്‍ അധികവും നടിയുടെ അമ്മയെ പിന്തുണച്ചുകൊണ്ടാണ്.
ഇതിനിടെ പങ്കുവെച്ച വീഡിയോ കിച്ചണ്‍ ടൂര്‍ വീഡിയോയ്ക്ക് താഴെയും താരം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. താരത്തിന്റെ കുഞ്ഞിനൊപ്പം അമ്മയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യമൊന്നും അമ്മ വീഡിയോയില്‍ മുഖം കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒട്ടുമിക്ക വീഡിയോയിലും അമ്മയെ കൂടി താരം ഉള്‍പ്പെടുത്തുന്നുണ്ട്. ഇതോടെ ഇത്രയും സ്‌നേഹിയ്ക്കുകയും പരിഗണിക്കുകയും ചെയ്യുന്ന അമ്മയെ ഉപേക്ഷിച്ച് പോയതിനെ എല്ലാവരും വിമര്‍ശിക്കുകയും ചെയ്തിരുന്നു.
പിന്നാലെ ഇപ്പോള്‍ താരം ഒരു ദിവസം മുഴുവന്‍ എങ്ങനെ ചെവഴിക്കുമെന്ന വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് അതിനിടയില്‍ കൊഞ്ചി കൊഞ്ചി സംസാരിച്ചെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു.
ഇതിനെതിരെയും അനുശ്രീ പ്രതികരിക്കുന്നുണ്ട്. ഇപ്പോഴും താന്‍ സാധാരണ സംസാരിക്കുന്നത് തന്നെ ഇങ്ങനെയാണ്. അല്ലാതെ ഇങ്ങനെയൊരു വീഡിയോയ്ക്ക് വേണ്ടി ഒരിക്കലും താന്‍ അഭിനയിക്കുന്നത് അല്ല.
അങ്ങനെ താന്‍ വീഡിയോയില്‍ അഭിനയിക്കുക ആയിരുന്നെങ്കില്‍ ഒരു ഘട്ടം എത്തുമ്പോള്‍ തെറ്റി പോകില്ലേയെന്നും അനുശ്രീ ചോദിക്കുന്നുണ്ട്.