വളരെ പെട്ടെന്ന് തന്നെ സീരിയല്‍ ആരാധകരായ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് പ്രകൃതി എന്ന അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് അനുശ്രീ.
രണ്ട് വര്‍ഷം മുന്‍പാണ് എന്റെ മാതാവ് എന്ന സീരിയലിലെ ക്യാമറമാന്‍ വിഷ്ണു സന്തോഷും ആയുള്ള താരത്തിന്റെ വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നില്ല ഇരുവരുടെയും വിവാഹം നടന്നത്.
കുറച്ചു നാളുകള്‍ക്ക് ശേഷം ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഇവര്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുണ്ട്. അനുശ്രീയിപ്പോള്‍ സ്വന്തം വീട്ടിലാണ് കഴിയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു അനുശ്രീയുടെയും വിഷ്ണുവിന്റെയും മകന്‍ ആരവിന്റെ ഒന്നാംപിറന്നാള്‍. ഗംഭീരമായിരുന്നു പിറന്നാള്‍ ആഘോഷം. താന്‍ ആഗ്രഹിച്ചതുപോലെ തന്നെയാണ് മകന്റെ പിറന്നാള്‍ ആഘോഷിച്ചതെന്നും കുറേ നാളായി അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നുവെന്നും അനുശ്രീ പറയുന്നു.
ബ്ലൂ കളര്‍ തീമിലായിരുന്നു എല്ലാം ഒരുക്കിയത്. തനിക്കൊപ്പം സീരിയലിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരെയും അനുശ്രീ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.എന്നാല്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിഷ്ണു എത്തിയിരുന്നില്ല.