പണമോ വലിയ ജീവിതമോ കണ്ടിട്ടല്ല അയാള്‍ക്കൊപ്പം പോയത്, പക്ഷേ ആ സ്‌നേഹ ബന്ധത്തില്‍ അപകടം സംഭവിച്ചു, അനുശ്രീയെ കുറിച്ച് കൈനോട്ടക്കാരന്‍ പറഞ്ഞതിങ്ങനെ

194

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.

Advertisements

വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു.

Also Read; എങ്ങനെ ആ കുട്ടി ഇതിനെ അതിജീവിക്കും, ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, പ്രണവിന്റെ വേര്‍പാടില്‍ വേദന നിറഞ്ഞ കുറിപ്പുമായി സീമ ജി നായര്‍

അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീയും വിഷ്ണുവും സ്ഥിരീകരിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ സജീവമായ അനുശ്രീ ഇപ്പോള്‍ തന്റെയും മകന്റെയും വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്മയ്ക്ക് ഒപ്പം പര്‍ച്ചേഴ്‌സിന് പോകുന്നതിന്റെ വീഡിയോയാണ് താരം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനിടെ ഒരാള്‍ മുഖം നോക്കി ലക്ഷണം പറയുന്നതും കാണിക്കുന്നുണ്ട്.

Also Read: ആ സീരിയല്‍ കണ്ട് കുറേ സ്ത്രീകള്‍ എന്നെ അടിക്കാന്‍ വന്നു, കുറേ ശപിക്കുകയും ചെയ്തു, അനുഭവം തുറന്നുപറഞ്ഞ് യമുന റാണി

ഒരു സ്‌നേഹബന്ധത്തില്‍ പെട്ട് ജീവിതത്തില്‍ അപകടം സംഭവിച്ചുവെന്നും അയാള്‍ക്കൊപ്പം ഇറങ്ങിത്തിരിച്ചത് പണമോ വലിയ ജീവിതമോ പ്രതീക്ഷിച്ചിട്ടല്ലെന്നും പക്ഷേ ആ ജീവിതം തകര്‍ന്നുവെന്നും ഇപ്പോള്‍ രണ്ട് അമ്മമാരുടെ സ്‌നേഹം താങ്കള്‍ അനുഭവിക്കുന്നുണ്ടെന്നുമായിരുന്നു അനുശ്രീയുടെ മുഖം നോക്കി ഒരാള്‍ പറഞ്ഞത്.

കലാരംഗത്തേക്ക് ഉടനെ തിരിച്ച് വരുമെന്നും അയാള്‍ അനുശ്രീയോട് പറഞ്ഞു. ഇയാള്‍ പറയുന്നത് കേട്ട് ഞെട്ടുന്ന അനുശ്രീയെ വീഡിയോയില്‍ കാണാം. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Advertisement