മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.
എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.
വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു.
അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീയും വിഷ്ണുവും സ്ഥിരീകരിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ സജീവമായ അനുശ്രീ ഇപ്പോള്‍ തന്റെയും മകന്റെയും വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മകന്‍ ആരവിന്റെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് അനുശ്രീ. മകന്‍ ഇപ്പോള്‍ കുറച്ചു വലുതായി എന്നും മകന് കുറുക്കും ചോറുമൊക്കെ കൊടുത്ത് തുടങ്ങിയിട്ടുണ്ടെന്നും അനുശ്രീ പറയുന്നു. മകന് ഭയങ്കര ദേഷ്യവും വാശിയുമൊക്കെയാണെന്നും തന്നോട് ഒരു ദിവസം മുഴുവന്‍ മിണ്ടാതിരുന്നിട്ടുണ്ടെന്നും താന്‍ വിളിച്ചിട്ട് മൈന്‍ഡ് ആക്കിയിട്ട് പോലുമില്ലെന്നും താരം പറയുന്നു.
അവന്‍ ഇപ്പോള്‍ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അവന്‍ ഉറങ്ങുമ്പോള്‍ മാത്രമേ തനിക്കും ഉറങ്ങാന്‍ പറ്റാറുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. വെറും ആറുമാസം പ്രായമായ കുഞ്ഞ് എങ്ങനെയാണ് മിണ്ടാതിരിക്കുന്നതെന്നാണ് പലരും ചോദിക്കുന്ന ചോദ്യം.