വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ സീരിയല്‍ നടിയാണ് അനുശ്രീ എന്ന പ്രകൃതി. ബാല താരമായി സീരിയല്‍ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് സീരിയലില്‍ മികച്ച നടിയായി മാറുക ആയിരുന്നു.
ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലെ ജിത്തു മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അനുശ്രീ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. വളരെ മികച്ച സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. നായിക ആയി എത്തിയപ്പോഴും വളരെ മികച്ച പിന്തുണ തന്നെയാണ് അനുശ്രീക്കു ലഭിച്ചത്.
സീരിയല്‍ ക്യാമറാമാന്‍ വിഷ്ണുവിനെ ആണ് അനുശ്രീ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. പ്രണയത്തില്‍ ആയിരുന്ന ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുക ആയിരുന്നു.
വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് വിവാഹ കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്.
വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു.
അടുത്തിടെ വിവാഹമോചനത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളും സോഷ്യല്‍മീഡിയയിലെ പോസ്റ്റുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം.
അച്ഛനും അമ്മയും വിവാഹബന്ധം വേര്‍പിരിഞ്ഞുവെന്ന് പറയുകയാണ് അനുശ്രീ. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ പങ്കെുടുക്കാന്‍ എത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. മുമ്പ് അച്ഛനും അമ്മയ്ക്കും ഒപ്പം ഡല്‍ഹിയില്‍ ആയിരുന്നു അനുശ്രീ കഴിഞ്ഞിരുന്നത്.
അനുശ്രീയെ അഭിനയിപ്പിയ്ക്കണം എന്ന ആഗ്രഹം അമ്മയ്ക്കായിരുന്നു കൂടുതല്‍. നാലാം വയസ്സില്‍ അഭിനയിക്കാനായി താന്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് വന്നപ്പോഴാണ് അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് എന്ന് നടി വ്യക്തമാക്കി.
അച്ഛനും അമ്മയും തമ്മില് എന്തായിരുന്നു പ്രശ്‌നം എന്ന് അറിയില്ലെന്നും ആ സമയത്ത് എല്ലാം രണ്ട് പേരെയും ഒന്നിപ്പിയ്ക്കാന്‍ താന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നും നടി പറയുന്നു.
അന്ന് ഇവര്‍ ഒന്നിക്കാന്‍ അമ്പലങ്ങളില്‍ പോയി നേര്‍ച്ചയൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ എന്റെ പ്രാര്‍ത്ഥനകള്‍ കൊണ്ട് ഫലമില്ല, ഒന്നാവണമെങ്കില്‍ അത് അവര്‍ തന്നെ വിചാരിക്കണമെന്ന് മനസ്സിലായെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. അമ്മ വാശിക്കാരിയാണെന്നും എന്തെങ്കിലും ഒരു തീരുമാനം എടുത്താല്‍ അതില്‍ ഉറച്ച് നില്ക്കുമെന്നും താരം പറയുന്നു.
എന്നാല്‍ അച്ഛന് എന്താണെങ്കിലും സാരമില്ല എന്ന ഭാവത്തില്‍ നില്‍ക്കുമെങ്കിലും, ഉള്ളിന്റെ ഉള്ളില്‍ ഈഗോ അച്ഛനും ഉണ്ടെന്നും ഞാന്‍ ചെറുപ്പം മുതല്‍ രണ്ട് പേരുടെയും അടുത്ത് നിന്നാണ് വളര്‍ന്നതെന്നും ഇടക്ക് അച്ഛനൊപ്പം താമസിക്കും ഇടയ്ക്ക് അമ്മയ്‌ക്കൊപ്പം താമസിക്കുമെന്നും നടി പറയുന്നു.