മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.
എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.
വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു.
അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീ പറഞ്ഞിട്ടില്ല. പക്ഷേ ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ഡിവോഴ്‌സ് എന്നത് ജീവിതത്തിലെ വലിയ കാര്യമല്ല എന്നൊക്കെ പ്രതികരിച്ചിരുന്നു.
അടുത്തിടെ അനുശ്രീ പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ കുഞ്ഞിനെയും കൊണ്ട് ദുബായിയിലേക്ക് പോകുകയാണെന്നായിരുന്നു താരം വീഡിയോയില്‍ പറഞ്ഞിരുന്നത്. എന്തിനാണ് കുഞ്ഞിനെ പിതാവില്‍ നിന്നും അകറ്റുന്നത് എന്നായിരുന്നു ആരാധകര്‍ അനുശ്രീയോട് ചോദിച്ചത്.
Also Read: അന്ന് ഉപേക്ഷിക്കാൻ തീരുമാനിച്ച ആ സിനിമ പിന്നീട് ലാലേട്ടന് നേടികൊടുത്തത് ദേശീയ അവാർഡ്: സംഭവം ഇങ്ങനെ
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് അനുശ്രീ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. ഇത്ര ചെറുപ്രായത്തില്‍ വിവാഹം കഴിക്കേണ്ടിയിരുന്നില്ലെന്നും വിവാഹം എടുത്തുചാട്ടമായി തോ്ന്നുന്നുവെന്നുമാണ് അനുശ്രീ പറഞ്ഞത്. ആദ്യമൊന്നും ഇങ്ങനെ തോന്നിയിരുന്നില്ലെന്നും ജീവിതം മുന്നോട്ട് പോകുമ്പോഴാണ് പലതും മനസ്സിലാവുന്നതെന്നും താര്ം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികം തന്നെയാണ് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം. ഇപ്പോള്‍ വരുമാനമൊന്നുമില്ലെന്നും ജോലി ചെയ്യണമെന്നും കുഞ്ഞിനെ നന്നായി വളര്‍ത്തണമെന്നും അനുശ്രീ പറഞ്ഞു.