കല്യാണക്കാര്യം പറഞ്ഞപ്പോള്‍ അമ്മ ഇറങ്ങിപ്പോയ്‌ക്കോളാന്‍ പറഞ്ഞു, ഗര്‍ഭിണിയായപ്പോള്‍ മനസ്സ് മാറി അമ്മ അടുത്ത് വന്നു, കഴിഞ്ഞ കാലത്തെക്കുറിച്ച് നടി അനുശ്രീ

194

ബാലതാരമായി എത്തി പിന്നീട് നടിയായി അഭിനയിച്ച് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് അനുശ്രീ. സിനിയിലൂടെയാണ് താരം അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും സീരിയലുകളിലൂടെയാണ്. സമൂഹമാധ്യമത്തില്‍ സജീവമായ താരം സീരിയലില്‍ നിന്നും വലിയൊരു ഇടവേള എടുത്തിരുന്നു.

വിവാഹ ശേഷമാണ് അനുശ്രീ സീരിയലില്‍ നിന്നും ഇടവേള എടുത്തത്. പ്രണയവിവാഹമായിരുന്നു. അടുത്തിടെയാണ് അനുശ്രീ അമ്മയായത്. വിവാഹത്തോടനുബന്ധിച്ച് നടി ഒരുപാട് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ പ്രിയപ്പെട്ട ആള്‍ക്കൊപ്പം അനുശ്രീ പുതിയ ജീവിതം ആരംഭിച്ചു.

Advertisements

അമ്മയായതിന് പിന്നാലെ ജീവിതത്തിലെ നല്ല നിമിഷങ്ങളെ ആഘോഷിക്കുകയാണ് നടി അനുശ്രീയും ഭര്‍ത്താവ് വിഷ്ണുവും. പ്രണയവിവാഹത്തിന് പിന്നാലെ വീടുമായുള്ള ബന്ധം വിട്ടുപോയതിനെക്കുറിച്ചും അമ്മയായപ്പോള്‍ നേരിട്ട പ്രശ്‌നങ്ങളെക്കുരിച്ചും മനസ്സ് തുറക്കുകയാണ് അനുശ്രീ.

‘ഗര്‍ഭിണിയാണെന്ന അറിഞ്ഞപ്പോള്‍ ഞാനും വിഷ്ണുവേട്ടനെയും ഒത്തിരി സന്തോഷിച്ചു .ആദ്യത്തെ നാല് മാസം വരെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഭക്ഷണമൊന്നും ശരിയായി കഴിക്കാന്‍ പറ്റിയില്ല. എപ്പോഴും മനംപുരട്ടലും ഛര്‍ദ്ദിയും. വിഷ്ണുവേട്ടന്റെ വീട്ടില്‍ നോണ്‍വെജാണ്. ആ സമയത്ത് എനിക്ക് ഭക്ഷണത്തിന്റ മണം വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഞാന്‍ വീട്ടിലേക്ക് പോയി’. എന്ന് അനുശ്രീ പറയുന്നു.

‘ആദ്യത്തെ നാല് മാസത്തിന് ശേഷമാണ് ആവശ്യത്തിന് ഭക്ഷണം കഴിക്കാനൊക്കെ തുടങ്ങിയത്. പലരും പറഞ്ഞ് കേട്ടിട്ടുണ്ട് പച്ചമാങ്ങ, മസാല ദോശയൊക്കൊ ഗര്‍ഭിണി ആവുമ്പോള്‍ കഴിക്കാന്‍ തോന്നുമെന്ന്. എന്നാല്‍ ഞാന്‍ ഗര്‍ഭിണിയായി ഇതുവരെ മസാലദോശ കഴിച്ചിട്ടില്ല. എനിക്ക് കഴിക്കാന്‍ ഇതുവരെ തോന്നിയിട്ടില്ല.” അനുശ്രീ കൂട്ടിച്ചേര്‍ത്തു.

Also Read; മഞ്ജു ചേച്ചിയാണ് ദിലീപേട്ടനോട് പറഞ്ഞത്, ‘ഈ പറക്കും തളിക’ സിനിയിലെത്തിയതിനെക്കുറിച്ച് നിത്യ ദാസ്

സോഷ്യല്‍മീഡിയ വെറുതെ വിവാദങ്ങളുണ്ടാക്കുന്നുണ്ടെന്നും ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അമ്മയെക്കുറിച്ച് പറഞ്ഞത് ഓണ്‍ലൈന്‍ മീഡിയ വളച്ചൊടിച്ചുവെന്നും അനുശ്രീ പറയുന്നു. അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞത് ഇല്ല എന്നാണ്. കാരണം അപ്പോള്‍ എനിക്ക് അമ്മയെ അന്ന് മിസ് ചെയ്യുന്നുണ്ടായിരുന്നില്ല, നമ്മള്‍ പറയുന്നത് മുഴുവനായി ആരും കേള്‍ക്കില്ല, അവര്‍ക്ക് താല്‍പ്പര്യമുള്ളത് മാത്രം കേട്ട് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുമെന്ന് താരം പറഞ്ഞു.

പ്രണയ വിവാഹത്തെക്കുറിച്ചും നടി മനസ്സ് തുറന്നു. ‘ഞങ്ങള്‍ തമ്മില്‍ കാണുന്നത് സീത’ എന്ന പരമ്പരയുടെ സെറ്റില്‍ വെച്ചാണ് . ആ സീരിയലിന്റെ ക്യാമറ അസിസ്റ്റന്‍ഡ് ആയിരുന്നു വിഷ്ണു ഏട്ടന്‍ അന്ന്. പുള്ളിക്കാരന് എന്നോട് ഇഷ്ടം തോന്നി കുറച്ച് കാലം എന്റെ പിന്നാലെ നടന്നു. ശേഷം കുറച്ച് നാള്‍ ഒരു വിവരവും ഉണ്ടായിരുന്നില്ല.” എന്ന് അനുശ്രീ പറഞ്ഞു.

‘ഇതിന് ശേഷമാണ് ‘അരയന്നങ്ങളുടെ വീട്ടിലേക്ക്’ എന്ന പരമ്പരയില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത്. അപ്പോള്‍ സംസാരിച്ച് തുടങ്ങി. രണ്ടാളുടേയും ചിന്തകള്‍ ഒരുപോലെയാണെന്ന് മനസ്സിലായി. അങ്ങനെയാണ് പരസ്പരം ഇഷ്ടപ്പെടാന്‍ തുടങ്ങി’ എന്ന് അനുശ്രീ കൂട്ടിച്ചേര്‍ത്തു.

‘എന്നാല്‍ അമ്മ കയ്യോടെ പിടിച്ചു. അമ്മയ്ക്ക് മനസ്സിലായി എന്നറിഞ്ഞപ്പോള്‍ ഉള്ളകാര്യം തുറന്നുപറഞ്ഞു. അതോടെ അമ്മ ഫോണ്‍ വാങ്ങിവെച്ചു. അമ്മ എന്നോട് ഒരുപാട് വഴക്കിട്ടു. എന്നോട് മിണ്ടിയില്ല, കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട് കല്യാണക്കാര്യം പറഞ്ഞു. അമ്മ സമ്മതിക്കില്ല വേണമെങ്കില്‍ നീ ഇറങ്ങിപ്പൊക്കോ എന്ന് പറഞ്ഞു’ എ്ന്ന് താരം പറയുന്നു.

‘എന്റെ കുടുംബത്തിലെ എല്ലാവരോടും പറഞ്ഞിട്ടാണ് ഞാന്‍ ഇറങ്ങിപ്പോയത്. ഞാന്‍ പോയെങ്കിലും എനിക്ക് അമ്മയോട് സംസാരിക്കണമെന്നുണ്ടായിരുന്നു. അമ്മയ്ക്കും അങ്ങനെ ഉള്ളതായാണ് എനിക്കും തോന്നിയത്. പക്ഷേ അമ്മയുടെ ദേഷ്യം അതിനൊന്നും സമ്മതിച്ചില്ല. കല്യാണം കഴിഞ്ഞ് അമ്മയുടെ പിറന്നാളിന് വീട്ടില്‍ വന്നെങ്കിലും എന്നെ വീട്ടിലേക്ക് കയറ്റിയില്ല, ഗര്‍ഭിണിയായപ്പോ

ഇന്ന് ഞങ്ങള്‍ എല്ലാവരും സന്തോഷമായിട്ട് കഴിയുകയാണെന്നും അനുശ്രീ പറഞ്ഞു. ‘ഞാന്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകളാണ് വരുന്നത്. അതു പോലെ തന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരും നല്ല അഭിപ്രായം പറയുന്നവരും ഏറെയുണ്ട്.’ എന്നും നടി കൂട്ടിച്ചേര്‍ത്തു.

Advertisement