കൈ തളര്‍ന്ന അവസ്ഥയിലായി, പള്‍സ് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല, ഇനി സിനിമയൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് വരെ തോന്നിപ്പോയി, കരച്ചിലടക്കാനാവാതെ അനുശ്രീ പറയുന്നു

1969

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുശ്രീ. 2012 മുതല്‍ മലയാള സിനിമയില്‍ സജീവമാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ ആണ് അനുശ്രീ സിനിമയില്‍ എത്തിയത്.

പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അനുശ്രീ അവതരിപ്പിച്ച നടിക്ക് ഇന്ന് ആരാധകരും ഏറെയാണ്. ഡയമണ്ട് നെക്ലേസിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ നിരവധി ചിത്രങ്ങ ളില്‍ അനുശ്രീ അഭിനയിച്ചു.

Advertisements

റെഡൈ്വന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കന്‍ഡ്സ്, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവര്‍ണ്ണതത്ത, ഓട്ടോര്‍ഷ, മധുരരാജ, സേഫ്, ഉള്‍ട്ട, പ്രതി പൂവന്‍കോഴി, ദി ട്വല്‍ത്ത് മാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ.

Also Read: ഗ്ലാമര്‍ വേഷം, കഴുത്തില്‍ ലക്ഷ്മി ദേവിയുടെ മാല, തപ്‌സി പന്നു മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി

ഇപ്പോഴിതാ തന്റെ ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കുകയാണ് അനുശ്രീ. തന്റെ ജീവിതത്തില്‍ ഏറ്റവും മോശമായ അവസ്ഥയായിരുന്നുവെന്ന് വാക്കുകള്‍ മുഴുവിപ്പിക്കാന്‍ കഴിയാതെ നിറകണ്ണുകളോടെ അനുശ്രീ പറയുന്നു. ഒരു ദിവസം പെട്ടെന്ന് കൈയ്യിലെ ബാലന്‍സ് ഇല്ലാതായെന്ന് താരം പറയുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലെക്ക് പോയി. ഒത്തിരി പരിശോധനകള്‍ നടത്തിയെങ്കിലും എന്താണ് കാരണമെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് ഒരു എല്ലുവളര്‍ന്ന് വരുന്നതായി കണ്ടെത്തിയത്. കൈയ്യില്‍ പള്‍സ് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ലെന്നും അവസ്ഥ നല്ലതല്ലെന്ന് തിരിച്ചറിഞ്ഞതോടെ സര്‍ജറി ചെയ്തുവെന്നും താരം പറയുന്നു.

Also Read: ഇന്ന് നോക്കുമ്പോൾ ആൻഡ്രിയയുടെ കഥാപാത്രത്തിന് ഞാൻ തീരെ യോജിക്കില്ല; അന്നയും റസൂലിനെയും കുറിച്ച് അഹാന മനസ്സ് തുറക്കുന്നു

സര്‍ജറി കഴിഞ്ഞ് ഒമ്പതുമാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ഇനി സിനിമയൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് കരുതിയതെന്നും മാനസികമായി തകര്‍ന്ന നിമിഷങ്ങളായിരുന്നുവെന്നും കുറേക്കാലം ഒരു മുറിയില്‍ തന്നെയായിരുന്നുവെന്നും കരച്ചിലടക്കാനാവാതെ താരം പറയുന്നു.

Advertisement