ഞങ്ങള്‍ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ആയിരുന്നു, ശരിക്കും ആ പ്രായത്തില്‍ പ്രണയം എന്താണെന്ന് പോലും അറിയില്ല, കുട്ടിക്കാല സുഹൃത്തിനെ കുറിച്ച് മനസ്സ് തുറന്ന് അനുശ്രീ

185

വളരെ പെട്ടെന്ന് തന്നെ സീരിയല്‍ ആരാധകരായ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് പ്രകൃതി എന്ന അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ അഭിനയ രംഗത്ത് എത്തിയ തരമാണ് അനുശ്രീ.

Advertisements

ഒരു വര്‍ഷം മുന്‍പാണ് എന്റെ മാതാവ് എന്ന സീരിയലിലെ ക്യാമറമാന്‍ വിഷ്ണു സന്തോഷും ആയുള്ള താരത്തിന്റെ വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നില്ല ഇരുവരുടെയും വിവാഹം നടന്നത്.

Also Read: എന്റെ യോഗ്യത അളക്കാന്‍ നിങ്ങള്‍ ആരും അല്ല, ഇനി ഇത്തരം പട്ടി ഷോ കമന്റുമായി വരരുത്, തുറന്നടിച്ച് ഹില

കുറച്ചു നാളുകള്‍ക്ക് ശേഷം ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഇവര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇവര്‍ക്ക് ഒരു ആണ്‍കുട്ടയുണ്ട്. അനുശ്രീയിപ്പോള്‍ സ്വന്തം വീട്ടിലാണ് കഴിയുന്നത്.

ഇപ്പോഴിതാ തന്റെ ഒരു പഴയ സുഹൃത്തിനെ കുറിച്ച് സംസാരിക്കുകയാണ് അനുശ്രീ. പഴയകാല ആല്‍ബം കാണിച്ചുകൊണ്ടാണ് താരം സംസാരിക്കുന്നത്. അഭിഷേക് എന്നായിരുന്നു സുഹൃത്തിന്റെ പേര് എന്നും താന്‍ ഡല്‍ഹിയിലായിരുന്നു പഠിച്ചതെന്നും അനുശ്രീ പറയുന്നു.

Also Read: എനിക്ക് നൂറിന്റെ അത്ര ഹൈറ്റില്ല, വിമര്‍ശിക്കുന്നവര്‍ ഒത്തിരിയാണ്, ശരിക്കും ഹൈറ്റിലൊക്കെ എന്താണ് കാര്യം. നൂറിനും ഫഹീമും ചോദിക്കുന്നു

എപ്പോഴും തങ്ങള്‍ ഒരുമിച്ചായിരുന്നു. ആ പ്രായത്തില്‍ തനിക്ക് പ്രണയം എന്താണെന്നൊന്നും അറിയില്ലായിരുന്നുവെന്നും പക്ഷേ തങ്ങള്‍ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ആയിരുന്നുവെന്നും എന്നാല്‍ ഇന്ന് അവന്റെ ഒരു വിവരവുമില്ലെന്നും അനുശ്രീ പറയുന്നു.

Advertisement