ദുബായില്‍ പോയാല്‍ ഞാന്‍ എനിക്ക് ഇഷ്ടം ഉള്ള വസ്ത്രം ഇടും, ഇവിടെ അത് പറ്റില്ല; നടി അനുശ്രീ പറയുന്നു

219

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. ക്യാമറമാന്‍ വിഷ്ണുവിനെ ആയിരുന്നു അനുശ്രീ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹമെല്ലാം വലിയ വാര്‍ത്തയായിരുന്നു. തന്റെ യൂട്യൂബ് ചാനല്‍ വഴി വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് നടി. അധികവും കുഞ്ഞിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെ കുറിച്ചാണ് അനുശ്രീ പറയാര്‍.

Also readപണ്ട് അവള്‍ തുള്ളിച്ചാടി നടക്കും ആയിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല; വിശേഷം പങ്കുവെച്ച് മൈഥിലി ഭര്‍ത്താവും

Advertisements

മോഡേണ്‍ വസ്ത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാള്‍ കൂടിയാണ് അനുശ്രീ. എന്നാല്‍ ഇവിടെനിന്ന് അത്തരം വസ്ത്രങ്ങള്‍ ഇട്ടു നടന്നാല്‍ ആളുകള്‍ ശ്രദ്ധിക്കും എന്ന് അനുശ്രീ പറയുന്നു. ദുബായില്‍ പോയി കഴിഞ്ഞാല്‍ ഞാന്‍ എന്റെ ഇഷ്ടത്തിനാണ് നടക്കാറ്. അവിടെ നമ്മള്‍ ഏതുതരം വസ്ത്രം ഇട്ടാലും ആളുകള്‍ നോക്കില്ല. ഞാന്‍ , എന്റെ ഇഷ്ടത്തിന് അവിടെ നിന്നാണ് നടക്കാറ്.

ഷോപ്പിങ്ങിനു പോകുന്നതൊക്കെ ഇഷ്ടമാണെങ്കിലും മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ആ പരിപാടിക്ക് എനിക്ക് താല്പര്യമില്ല. ഇഷ്ടപ്പെട്ട സാധനം കയ്യില്‍ കിട്ടിയാല്‍ പിന്നെ വില ഒന്നും ഞാന്‍ നോക്കാറില്ല.

Also readകുഞ്ഞ് മുണ്ടുടുത്തിരിക്കുന്ന ഉലകിനെയും ഉയിരിനെയും ചിത്രത്തില്‍ കാണാം; മക്കള്‍ക്കൊപ്പമുള്ള ആദ്യ ഓണം ആഘോഷിച്ച് നയന്‍താരയും വിഘ്നേഷും

ചെറുപ്പത്തിലെ അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു. കോളേജ് സമയമായപ്പോള്‍ ആ ലൈഫ് മിസ്സ് ചെയ്യല്ലോ എന്ന് ഓര്‍ത്തിട്ടുള്ള സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഒഴിച്ചാല്‍ അഭിനയം ഇഷ്ടപ്പെട്ട് ചെയ്തതാണ്. ജീവിതത്തില്‍ നെഗറ്റീവ് ചിന്തിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. നമ്മള്‍ നെഗറ്റീവ് ചിന്തിച്ചിരിക്കുമ്പോള്‍ നമ്മളുടെ ഫേയ്‌സും ഡള്‍ ആകും. നമ്മള്‍ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുക എന്നുള്ളതാണ് നമുക്ക് ചെയ്യാന്‍ കഴിയുക.

തന്റെ ഇടതൂര്‍ന്ന മുടിയെ കുറിച്ചും അനുശ്രീ സംസാരിച്ചു. മുടി നീട്ടി വളര്‍ത്താന്‍ ഇഷ്ടമുള്ള ഒരാള്‍ അല്ല ഞാന്‍. അമ്മയുടെയും മുത്തശ്ശിയുടെ ഇഷ്ടം കൊണ്ടാണ് മുടി വളര്‍ത്തുന്നത് താരം പറയുന്നു.

Advertisement