ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു; നടി അനുശ്രീ പറയുന്നു

155

മലയാള സിനിമയിലെ സജീവമായ അഭിനേത്രിയാണ് അനുശ്രീ . 2012ല്‍ റിലീസായ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടന്‍ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടിയായി മാറി താരം.

Advertisements

Also readഒരേ സമയം മോഹന്‍ലാലിന്റെ രണ്ട് സിനിമ തീയ്യേറ്ററിലേക്ക്; അങ്ങനെ ആണേല്‍ ബറോസും വാലിബനും ഏറ്റുമുട്ടും

ഇപ്പോഴിതാ താരം പ്രസംഗത്തിനിടെ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി മിത്താണ്. നമ്മള്‍ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത് നടി പറഞ്ഞത് ഇങ്ങനെ.

അതേസമയം നേരത്തെ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ നടത്തിയ മിത്ത് പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു.

ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാള്‍ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം നിങ്ങള്‍ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. മറ്റ് മതങ്ങളിലെ വിശ്വാസത്തേയും ആചാരത്തേയും ദൈവങ്ങളേയും കുറിച്ച് പറയാന്‍ പോലും ആര്‍ക്കും ധൈര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു. നടന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

https://youtu.be/vPpJetBOoEg

Advertisement