നടന്‍ ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം കത്തനാറില്‍ നടി അനുഷ്‌ക ഷെട്ടി ജോയിന്‍ ചെയ്തു. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ് കൊ പ്രൊഡ്യൂസേര്‍സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി.