ഞാന്‍ സമ്മതം മൂളിയാല്‍ അവര്‍ വിവാഹം കഴിക്കും, ഏത് നിമിഷവും പ്രതീക്ഷിക്കാം, അനുമോള്‍ പറയുന്നു

227

നടി അനുമോള്‍ ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. സീരിയലുകളിലും ഷോര്‍ട്ട്ഫിലിമിലുമെല്ലാം അഭിനയിച്ചുവെങ്കിലും അനുമോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ എത്തിയതിന് ശേഷമാണ്. പരിപാടിയുടെ അവതാര ലക്ഷ്മി നക്ഷത്രയും അനുമോളും വലിയ കൂട്ടാണ്.

Advertisements

അനുമോള്‍ തന്റെ അനിയത്തിയെ പോലെ ആണെന്ന് ലക്ഷ്മി നക്ഷത്ര പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിലും അനുമോള്‍ എത്താറുണ്ട്. അടുത്തിടെ അനുവിന്റെ വീട്ടിലെത്തിയ വീഡിയോ ലക്ഷ്മി പങ്കുവെച്ചിരുന്നു.

Also Read: രണ്ടാംഭാര്യ എലിസബത്തും ഉപേക്ഷിച്ച് പോയി എന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് നടന്‍ ബാല

അനുക്കുട്ടിയുടെ കല്യാണ വിശേഷങ്ങള്‍ എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചത്. അനുമോള്‍ ചെറുപ്രായത്തില്‍ തന്നെ അധ്വാനിക്കാന്‍ തുടങ്ങിയ ആളാണെന്നും കോവിഡ് കാലത്താണ് അനുവിന്റെ വീടുപണി കഴിഞ്ഞതെന്നും ലക്ഷ്മി പറയുന്നു.

കല്യാണത്തെക്കുറിച്ച് ലക്ഷ്മി ചോദിച്ചപ്പോള്‍ വീട്ടില്‍ നിന്നും തന്നെ കല്യാണത്തിന് നിര്‍ബന്ധിക്കുന്നുണ്ടെന്നായിരുന്നു അനുമോളുടെ മറുപടി. താന്‍ ഓകെ പറഞ്ഞാല്‍ അവര്‍ ഇപ്പോള്‍ തന്നെ കെട്ടിക്കുമെന്നും എന്നാല്‍ തനിക്ക് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തോന്നുന്നില്ലെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.

Also Read: അലംകൃതയുടെ മലയാളത്തെക്കാള്‍ ഭേദം ഇംഗ്ലീഷ്, കൊച്ചുമകളെ കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നത് കേട്ടോ

ഇനി അഥവാ വിവാഹം കഴിക്കുകയാണെങ്കില്‍ തന്നെ മനസ്സിലാക്കുന്ന, ഒപ്പം നില്‍ക്കുന്ന ഒരാളെ മാത്രമെ വിവാഹം കഴിക്കൂ എന്നും വിവാഹത്തിന് ശേഷവും താന്‍ അഭിനയം തുടരുമെന്നും അനുമോള്‍ പറയുന്നു. കല്യാണം കഴിക്കുന്ന ആള്‍ താന്‍ ഷൂട്ടിനൊക്കെ പോകുമ്പോള്‍ ഒപ്പം നില്‍ക്കുന്ന ആളാവമെന്നും വിളിച്ച് ശല്യം ചെയ്യരുതെന്നും ദേഷ്യപ്പെടാന്‍ പാടില്ലെന്നും അനുമോള്‍ പറയുന്നു.

Advertisement