വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയ ആയി മാറിയ താരമാണ് അനുമോള്‍. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തലെ യുവനടിമാരില്‍ മുന്‍നിരയില്‍ എത്തുകയായിരുന്നു അനുമോള്‍. ചായില്യം എന്ന മലയാള സിനിമയിലൂടെ ആയിരുന്നു അനുമോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറയത്.
തുടര്‍ന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വെടിവഴിപാട് ഉള്‍പ്പടെയുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി നടി. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളെയാണ് അനുമോള്‍ അവതരിപ്പിച്ചിട്ടുള്ളത്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുമോള്‍. തന്റെ സിനിമ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അനുമോള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് അനുമോള്‍ തുറന്നുസംസാരിക്കുകയാണ്.
താന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ തനിക്ക് വിവാഹാലോചനകള്‍ വന്നിരുന്നുവെന്ന് താരം പറയുന്നു. ആര്‍ത്തവം ആരംഭിച്ചത് മുതല്‍ സ്‌കൂളില്‍ പോകാന്‍ കഴിയാതിരുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന അയാലി എന്ന വെബ് സീരിസിലാണ് താന്‍ അഭിനയിക്കുന്നതെന്നും ആ സീരിസിലുള്ള പോലത്തെ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.
താന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്‍ മരിച്ചത്. അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടില്‍. പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്ന വീടാണ്, അച്ഛനില്ലാത്ത കുട്ടിയാണ് എന്നൊക്കെ പറഞ്ഞ് പലരും തന്നെ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ കല്യാണം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും തന്റെ നാട്ടില്‍ ഇപ്പോഴും സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ പെണ്ണുകാണാന്‍ വരാറുണ്ടെന്നും താരം പറയുന്നു.