ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി അനു സിത്താര. സ്‌കൂള്‍ കലോല്‍സവ വേദിയില്‍ നിന്നും സിനിമയില്‍ എത്തിയാണ് അനു സിത്താര മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്.
അഭിനയ രംഗത്തേക്ക് ഒരു ശാലീന സുന്ദരിയായി എത്തി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടുക ആയിരുന്നു അനു സിത്താര. മലയാളത്തിന്റെ സൂപ്പര്‍ നായികാ നടി കാവ്യാ മാധവന് ശേഷം മലയാള സിനിമയില്‍ ശാലീന സുന്ദരികള്‍ ഇല്ലാതിരുന്ന സമയത്താണ് അനു സിത്താരയുടെ കടന്നു വരവ്.
ആരാധകര്‍ രണ്ട് കൈയ്യും നീട്ടി അനു സിത്താരയെ സ്വീകരിക്കുക ആയിരുന്നു. 2013 ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു സിത്താര അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥയിലും സച്ചി പൃഥ്വിരാജ് ചിത്രം അനാര്‍ക്കലിയിലും ചെറിയ വേഷങ്ങളില്‍ എത്തി.
Also Read: വിഷമമുണ്ട്, സർക്കസിലെ കോമാളിയുടെ അവസ്ഥയാണ്; മല്ലികയുടെ ചോദ്യത്തിന് കല്പനയുടെ മറുപടി
ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങിലെ തേപ്പുകാരിയുടെ റോളില്‍ എത്തയതോടെയാണ് അനു സിത്താരയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് സൂപ്പര്‍ താരങ്ങളുടെ അടക്കം നായികയായി മാറുകയായിരുന്നു അനു സിത്താര. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മാമാങ്കം, കുട്ടനാടന്‍ ബ്ലോഗ്, താരരാജാവ് മോഹന്‍ലാലിനൊപ്പം ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങളിലും അനു സിത്താര അഭിനയിച്ചിരുന്നു.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അനു സിത്താര ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഓജോ ബോര്‍ഡ് കളിച്ചതിന്റെ അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ്.
കോവിഡ് കാലമായതിനാല്‍ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. 12 പേരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ഒരിക്കല്‍ ചന്തു ചേട്ടന്‍ പ്രേതകഥകള്‍ പറഞ്ഞതോടെയാണ് ഓജോബോര്‍ഡ് കളിക്കാന്‍ തോന്നിയത്. ബോര്‍ഡ് എവിടുന്നും കിട്ടാതെ വന്നതോടെ അനു യൂട്യൂബില്‍ നോക്കി വരച്ചുവെന്നും താരം പറയുന്നു.
തങ്ങള്‍ കോയിന്‍ ഒക്കെ വെച്ച് ബോര്‍ഡിന് മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുകയും പ്രേതത്തിനെ വിളിക്കുകയും ചെയ്തുവെന്നും മുമ്പ് പ്രേതകഥകള്‍ കേട്ടതിനാല്‍ തങ്ങള്‍ പേടിച്ചിരിക്കുകയായിരുന്നുവെന്നും അനു സിത്താര പറയുന്നു. എന്നാല്‍ അനു മോഹനും ചന്തു ചേട്ടനും തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും താരം പറയുന്നു.
Also Read: വിദേശയാത്രയിലെ ചിത്രവുമായി താരദമ്പതികൾ, മഞ്ഞ്‌പ്പോലെ നൈർമ്മല്യം എന്ന് ആരാധകർ
ഇടക്കിടെ റൂമിന്റെ ജനലില്‍ ഒരാള്‍ വന്ന് അടിക്കുകയായിരുന്നു. ശരിക്കും പേടിച്ചുവെന്നും എന്നാല്‍ പിന്നീടാണ് മനസ്സിലായത് അത് ജിത്തു ജോസഫ് സാറാണെന്ന് എന്നും എല്ലാവരും കൂടി തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും അനു സിത്താര പറയുന്നു.