സ്വന്തം ബാഗിനുള്ളിലെ സാധനങ്ങള്‍ കണ്ട് കിളി പോയി അങ്കിത, ബാഗ് ഇത്രയും നല്ല രീതിയില്‍ കൊണ്ടുനടക്കുന്നതിന് നന്ദി എന്ന് ആരാധകരും, വൈറലായി വീഡിയോ

98

മലയാളികള്‍ക്ക് ഇന്ന് സുപരിചിതയായ നടിയാണ് അങ്കിത വിനോദ്. മലയാളം മിനിസ്‌ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാ പാടാത്ത പൈങ്കിളി സീരിയലിലൂടെയാണ് അങ്കിത പ്രേക്ഷര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഈ സീരിയല്‍ ചുരുങ്ങിയ നാള്‍ കൊണ്ടാണ് മികച്ച പ്രേക്ഷക പ്രശംസ നേടിയെടുത്തത്.

ഈ പരമ്പരയിലെ അഭിനേതാക്കളുടെ അഭിനയത്തിനും മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഒരു വീട്ടിലെ വേലക്കാരിയായ കണ്മണി എന്ന പെണ്‍കുട്ടി ആ വീട്ടിലെ മൂത്ത മകനെ കല്യാണം കഴിക്കേണ്ടി വരുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് പാടാത്ത പൈങ്കിളി പറയുന്നത്.

Advertisements

ഈ സീരിയലില്‍ അങ്കിതയുടേത് ആദ്യം ഒരു പോസിറ്റീവ് കഥാപാത്രമായിരുന്നു എങ്കിലും പിന്നീട് അത് നെഗറ്റീവിലേക്ക് മാറുകയായിരുന്നു. ഈ സീരിയലിന് ശേഷം താരം ഇപ്പോള്‍ ഏഷ്യാനെറ്റിലെ തന്നെ ഡാന്‍സിങ് സ്റ്റാര്‍സ് എന്ന പരിപാടിയിലും പങ്കെടുക്കുന്നുണ്ട്.

Also Read: ആ സീരിയല്‍ കണ്ട് കുറേ സ്ത്രീകള്‍ എന്നെ അടിക്കാന്‍ വന്നു, കുറേ ശപിക്കുകയും ചെയ്തു, അനുഭവം തുറന്നുപറഞ്ഞ് യമുന റാണി

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അങ്കിത ഇന്ന്. തന്റെ വിശേഷങ്ങളെല്ലാം അങ്കിത സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അഭിമുഖത്തിനിടെ വാട്‌സ് ഇന്‍ മൈ ബാഗ് എന്ന സെഷനുണ്ടായിരുന്നു. ഇതില്‍ തന്റെ ബാഗ് തുറന്നുകാണിക്കുകയാണ് താരം, തന്റെ ബാഗില്‍ കുറേ ചപ്പുചവറുകളാണ് ഉള്ളതെന്ന് താരം പറയുന്നുണ്ട്. ഉപ്പും മുളകും മുട്ടായി, ഓര്‍ബിറ്റ്, ടൈഗര്‍ ബാം തുടങ്ങി പല സാധനങ്ങളാണ് ബാഗില്‍ നിന്നും പുറത്തെടുത്ത് അങ്കിത ആരാധകര്‍ക്ക് കാണിച്ച് കൊടുക്കുന്നത്.

Also Read: കുക്കിങ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ നല്ല വീട്ടമ്മയാവൂ എന്ന ആനി, സ്ത്രീകള്‍ക്ക് മാത്രമുള്ള ജോലിയല്ല അടുക്കളപ്പണിയെന്ന് ചുട്ട മറുപടിയുമായി നവ്യയും, വൈറലായി വീഡിയോ, രൂക്ഷവിമര്‍ശനം

തന്റെ ബാഗിലെ സാധനങ്ങള്‍ കണ്ട് അമ്പരന്ന് നില്‍ക്കുകയായിരുന്നു അങ്കിത. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുമായെത്തിയത്. അത്രയും നല്ല രീതിയില്‍ ബാഗ് കൊണ്ടുനടക്കുന്ന അങ്കിതയ്ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Advertisement