ആദ്യമായി ബെഡ്‌റൂം സീന്‍ ചെയ്തത് മമ്മൂട്ടിക്കൊപ്പം, എന്റെ മരണവാര്‍ത്ത പോലും ഞാന്‍ അന്ന് കേട്ടു, നടി അഞ്ജു പറയുന്നു

295

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അഞ്ജു. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന അഞ്ജു ബേബി അഞ്ജുവെന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ രണ്ടാമത്തെ വയസ്സിലാണ് അഞ്ജു അഭിനയം തുടങ്ങുന്നത്. ഉതിരിപ്പൂക്കള്‍ എന്ന തമിഴ് ചിത്രമായിരുന്നു അഞ്ജുവിന്റെ ആദ്യ ചിത്രം.

Advertisements

പിന്നീട് നായികയായും അഭിനയിച്ചു. ഓര്‍മ്മയ്ക്കായ് എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ അഞ്ജു കെ.പി കുമാരന്‍ സംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ നായികയായി അഭിനയിക്കുന്നത്. ഇതിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ലഭിച്ചു.

Also Read: എന്തിനാടീ അയാളെ അവിടെ പിടിച്ചുവെച്ചിരിക്കുന്നത്, ഒന്ന് വിട്ടുതന്നാലെന്താ; മമ്മൂട്ടിയുടെ ഭാര്യയായതിന്റെ പേരിൽ സുലു നേരിട്ട ഭീഷണി കോളുകൾ

പിന്നീട് നിരവധി അവസരങ്ങളാണ് അഞ്ജുവിനെ തേടിയെത്തിയത് . മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമെല്ലാം നായികയായി തിളങ്ങിയ അഞ്ജു സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി എന്നിവയാണ് അഞ്ജുവിന്റെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങള്‍.

ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും പുതിയ ജോലികളെക്കുറിച്ചുമെല്ലാം തുറന്നുപറയുകയാണ് അഞ്ജു. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് ഒരിക്കല്‍ സ്വിം സ്യൂട്ട് ധരിച്ച് പൂളില്‍ ചാടുന്ന സീനുണ്ടായിരുന്നു. ആ സിനിമയിലെ ആള്‍ക്കാര്‍ രണ്ട് തുണികഷ്ണമാണ് സ്വിം സ്യൂട്ടെന്ന് പറഞ്ഞ് തന്നതെന്ന് അഞ്ജു പറയുന്നു.

Also Read: ‘പ്രണവിന് അഭിനയത്തോട് താല്‍പര്യമില്ല; നിര്‍ബന്ധിച്ചാണ് അഭിനയിപ്പിക്കുന്നത്’; മക്കള്‍ക്ക് ആവോളം സ്വാതന്ത്യം നല്‍കുന്നുണ്ട് എന്നും മോഹന്‍ലാല്‍

അന്ന് അത് ധരിക്കില്ലെന്ന് പറഞ്ഞ് വാശിപിടിച്ചുവെന്നും അതോടെ അവര്‍ ഡ്രസ് മാറ്റിനല്‍കിയെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു. കൗരവര്‍ എന്ന സിനിമയിലായിരുന്നു ബെഡ്‌റൂം സീന്‍ ചെയ്തിട്ടുള്ളതെന്നും മമ്മൂട്ടിക്കൊപ്പമായിരുന്നു ആ സീന്‍ എന്നും നടി പറയുന്നു.

അതൊരു മോശം സീന്‍ ആയിരുന്നില്ലെന്നും കൗരവരില്‍ സുജ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിച്ചെതെന്നും നടി പറയുന്നു. സിനിമയില്‍ നിന്നും മാറി നിന്നത് മകന്റെ പഠനവും മറ്റുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു. എ്ന്നാല്‍ ഇതിന് പിന്നാലെ പലരും താന്‍ മരിച്ചുവെന്ന് പ്രചരിപ്പിച്ചുവെന്നും മരണവാര്‍ത്ത കേട്ട് പലരും തേടി പിടിച്ച് വിളിച്ചിരുന്നുവെന്നും നടി പറയുന്നു.

Advertisement