മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന നടീനടന്മാരില്‍ പലരും സിനിമയിലേക്കെത്തിയത് ചിലപ്പോള്‍ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നായിരിക്കും, ചിലര്‍ സ്വന്തം കഠിനാധ്വാനത്തിലൂടെ സിനിമയിലേക്ക് എത്തിച്ചേര്‍ന്നവരായിരിക്കും, എന്നാല്‍ മറ്റുചിലര്‍ അപ്രതീക്ഷിതമായി എത്തിച്ചേര്‍ന്നതായിരിക്കാം.
ഫഹദ് ഫാസില്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ നായികയെ കണ്ടെത്തിയതിന് പിന്നില്‍ അപ്രതീക്ഷിതമായി ലഭിച്ച ഒരു ഇ മെയില്‍ ആയിരുന്നു. അഞ്ജന ജയപ്രകാശിനാണ് ഒരു മെയില്‍ ഭാഗ്യമായി മാറിയത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലാണ് അഞ്ജന നായികയാവുന്നത്.
ചിത്രത്തില്‍ നായികയായി 20 പേരെയാണു കാസ്റ്റിങ് ഡയറക്ടര്‍ പരിഗണിച്ചത്. എന്നാല്‍ ഈ ചിത്രത്തിലെ കഥാപാത്രത്തിന് ഇണങ്ങുന്നവരായിരുന്നില്ല ഇവരില്‍ ആരും തന്നെ. നല്ലൊരു നായികയ്ക്കായുള്ള തിരച്ചിലിലായിരുന്നു സിനിമാപ്രവര്‍ത്തകര്‍.
കാസ്റ്റിങ് ഡയറക്ടര്‍ ഇതേ സിനിമയിലെ ചെറിയൊരു വേഷത്തിനായി ഒരു മെയില്‍ അയച്ചിരുന്നു. ഇ മെയിലിനൊപ്പം നായികയായി പരിഗണിക്കേണ്ടിവര്‍ക്കുള്ള മെയിലും അറിയാതെ അയച്ചുപോയിിരുന്നു. അഭിനേത്രികള്‍ നല്‍കിയ ചെറിയ വീഡിയോയിരുന്നു ഇതില്‍.
എന്നാല്‍ രാത്രി കാസ്റ്റിങ് ഡയറക്ടര്‍ക്കു തിരിച്ച് ഒരു മെയില്‍ വന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ വിഡിയോയും ഉണ്ടായിരുന്നു. ഈ കുട്ടിയുടെ അഭിനയം കണ്ട കാസ്റ്റിങ് ഡയറക്ടര്‍ അപ്പോള്‍ തന്നെ മെയില്‍ സിനിമയുടെ ടീമിന് അയച്ചു. ഈ മെയിലിലൂടെയാണ് അഞ്ജന പ്രകാശിനെ ചിത്രത്തിലെ നായികയായി സെലക്ട് ചെയ്യുന്നത്.
അഞ്ജന മുമ്പ് വേറെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ധ്രുവങ്ങള്‍ 16 എന്ന ചിത്രത്തില്‍ നായികയായ അഞ്ജന ഗൗതം മേനോന്റെ ജയലളിത എന്ന വെബ് സീരീസിലും നായികയായിരുന്നു. ഷോര്‍ട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.