മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സ്വാതി നക്ഷത്രം ചോതി, മിസ്സിസ് ഹിറ്റ്ലര്‍ തുടങ്ങിയ ജനപ്രിയ സീരിയലുകളില്‍ കൂടെ പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജലി റാവു. മലയാളം തമിഴ് മിനിസ്‌ക്രീനിലും തമിഴ് സിനിമകളിലും തിളങ്ങുന്ന താരമാണ് അഞ്ജലി റാവു.
വില്ലത്തി വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ഒട്ടേറെ ഹിറ്റ് തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് മുന്‍പേ മോഡലിംഗ് ആരംഭിച്ച താരം മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ സെമി ഫൈനലിസ്റ്റ് ആയിരുന്നു.
താരത്തിന്റെ ഭര്‍ത്താവ് അരുണ്‍ രാഘവും പ്രശസ്തമായ നടനാണ്. പൂക്കാലം വരവായ് എന്ന സീരിയലിലെ അഭിമന്യു എന്ന നായകവേഷത്തിലൂടെയാണ് അരുണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. സീ കേരളം പരമ്പരയിലെ മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലെ ഡികെ എന്ന കഥാപാത്രമായി തിളങ്ങുകയാണ് അരുണ്‍. ‘
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് അഞ്ജലി. സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ താരത്തിനുണ്ട്. തന്റെ വിശേഷങ്ങളെല്ലാം താരം ഇതിലൂടെ ആരാധകരമായി പങ്കുവെക്കാറുണ്ട്. ഒത്തിരി ആരാധകരാണ് അഞ്ജലിക്കുള്ളത്. ഇപ്പോഴിതാ അഞ്ജലി പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാവുന്നത്.
തനി നാടന്‍ വേഷത്തില്‍ ചുരിദാര്‍ അണിഞ്ഞാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അരുണ്‍ രാഘവനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുകള്‍ ചെയ്തത്.