ഒരിക്കലും തെറ്റായി തോന്നിയില്ല, ജോലിക്കിടെ കുഞ്ഞിനെ മുലയൂട്ടുന്ന തന്റെ ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അഞ്ജലി നായര്‍

4891

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് അഞ്ജലി നായര്‍. ആങ്കറിംഗ്, മോഡലിംഗ് എന്നീ മേഖലകളില്‍ നിന്നാണ് അഞ്ജലി നായര്‍ സിനിമയിലേക്ക് എത്തുന്നത്. 2010 ല്‍ നെല്ല് എന്ന തമിഴ് സിനിമയില്‍ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്.

അഞ്ജലി നായരുടെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയത് താരരാജാവ് മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആയിരുന്നു. ഈ ചിത്രത്തിലെ സരിത എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസകള്‍ ആണ് നല്‍കിയത്. പുലിമുരുകന്‍, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഞ്ജലിയുടെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.

Advertisements

അതേ സമയം ഈ കഴിഞ്ഞ നവംബര്‍ 21ന് ആയിരുനന്നു അഞ്ജലി നായര്‍ വിവാഹിതയായത്. സഹ സംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവുവിനെയാണ് അഞ്ജലി വിവാഹം കഴിച്ചത്, ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

Also Read: അയാള്‍ എന്നെ ചതിക്കുകയായിരുന്നു, എന്റെ സുഹൃത്തുമായി പ്രണയത്തിലായിരുന്നു, ആ ഡിപ്രഷന്‍ സമയത്ത് കൂടെ നിന്നത് മുന്‍ഭര്‍ത്താവ്, പ്രണയം തകര്‍ന്നതിനെ കുറിച്ച് ആര്യ പറയുന്നു

ഇതിന് ശേഷം ഇവരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു, അടുത്തിടെ അഞ്ജലിയുടെഓരു ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍്ച്ചയായി മാറിയിരുന്നു. ഡബ്ബിങ് സ്റ്റുഡിയോയില്‍ ഇരുന്് തന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രമായിരുന്നു ഇത്. ഒത്തിരി വിമര്‍ശനങ്ങളാണ് ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം വന്നത്.

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിക്കുകയാണ് അഞ്ജലി. താന്‍ കുഞ്ഞിനെ ഉറക്കി കിടത്തിയപ്പോള്‍ പോയതായിരുന്നുവെന്നും എന്നാല്‍ അപ്പോഴേക്കും എഴുന്നേറ്റ് കരഞ്ഞുവെന്നും സ്റ്റുഡിയോയില്‍ ഡബ്ബ് ചെയ്യുന്നതിനിടെ കിട്ടിയ ഇടവേളയില്‍ താന്‍ കുഞ്ഞിനെ പാല്‍ കൊടുത്ത് ഉറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അഞ്ജലി പറയുന്നു.

Also Read: ചിലർ ക്ലിപ്പ് എന്ന് പറയും, ചിലർ ഹോട്ട് എന്ന് പറയും, അതെല്ലം ഇറങ്ങിയ സമയത്ത് തന്നെ ഞാൻ കണ്ടിരുന്നു, അതൊന്നും ഞാൻ അത്ര കാര്യമാക്കുന്നില്ല: ശാലു മേനോൻ

ഭര്‍ത്താവായിരുന്നു താന്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പകര്‍ത്തിയത്. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നുവെന്നു കുറേ പേര്‍ അതിനെ നെഗറ്റീവ് ആയിട്ടായിരുന്നു കണ്ടതെന്നും എന്നാല്‍ തന്നെ അഭിനന്ദിച്ചെത്തിയവരുമുണ്ടെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.

Advertisement