ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി തെന്നിന്ത്യന്‍ സിനിമയില്‍ പ്രേക്ഷരുടെ മനം കവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് അനിഖ ഈ ചിത്രത്തില്‍ എത്തിയത്.
പിന്നീട് ദി ഗ്രേറ്റ്ഫാദറില്‍ മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ മകളായി എത്തിയ അനിഖ തമിഴിലാണ് കൂടുതലായും തിളങ്ങിയത്. തല അജിത്തിന് ഒപ്പമുള്ള വിശ്വാസം എന്ന സിനിമയിലെ അനിഖയുടെ വേഷം താരത്തിന് ഏറെ ആരാധകരെ സമ്മാനിച്ചിരുന്നു.
ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. ഭാസ്‌കര്‍ ദി റാസ്‌കല്‍, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഇപ്പോള്‍ നായികയായി അഭിനയിക്കുകയാണ് താരം.
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലാവുന്നത് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടും വീഡിയോയുമൊക്കെയാണ്. പുതിയ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മാലിദ്വീപിലാണ് താരം ഇപ്പോഴുള്ളത്. അവിടെ വെച്ചുള്ള നിമിഷങ്ങളാണ് അനിഖ പങ്കുവെച്ചിരിക്കുന്നത്.
ഗോവിന്ദ് പത്മസൂര്യ പ്രധാനവേഷത്തിലെത്തുന്ന കാര്‍ത്തി കല്യാണി എന്ന ഹ്രസ്വ സിനിമയുടെ ഷൂട്ടിനായാണ് അനിഖ മാലിദ്വീപില്‍ എത്തിയിരിക്കുന്നത്. ശ്രുതി രജനികാന്ത്, മിര്‍ണ, അഞ്ജു കുര്യന്‍ എന്നിവരും താരത്തിനൊപ്പം മാലിദ്വീപിലുണ്ട്..