നയന്‍താര വരെ മാറി നില്‍ക്കും, ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍, ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍

431

ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി തെന്നിന്ത്യന്‍ സിനിമയില്‍ പ്രേക്ഷരുടെ മനം കവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് അനിഖ ഈ ചിത്രത്തില്‍ എത്തിയത്.

Advertisements

പിന്നീട് ദി ഗ്രേറ്റ്ഫാദറില്‍ മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ മകളായി എത്തിയ അനിഖ തമിഴിലാണ് കൂടുതലായും തിളങ്ങിയത്. തല അജിത്തിന് ഒപ്പമുള്ള വിശ്വാസം എന്ന സിനിമയിലെ അനിഖയുടെ വേഷം താരത്തിന് ഏറെ ആരാധകരെ സമ്മാനിച്ചിരുന്നു.

Also Read: ചെലവ് എല്ലാം പകുതിയായി, ഇപ്പോള്‍ അങ്ങനെ വിളിക്കാറുമില്ല, വണ്ണം കുറഞ്ഞപ്പോള്‍ ജീവിതത്തില്‍ സംഭവിച്ചത് വലിയ മാറ്റങ്ങള്‍, തുറന്നുപറഞ്ഞ് നിയ

ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. ഭാസ്‌കര്‍ ദി റാസ്‌കല്‍, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കുട്ടിത്തം എല്ലാം അവസാനിപ്പിച്ച് സിനിമാ ലോകത്ത് ഇപ്പോള്‍ നായികയായി അഭിനയിക്കുകയാണ് താരം.

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ താരം തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ അനിഖ പങ്കുവെച്ച തന്റെ ഗ്ലാമര്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: അങ്ങനെയൊക്കെ സംസാരിക്കാമോ? റിമി ടോമി ദാസേട്ടനോടൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നി; വെളിപ്പെടുത്തി ചിത്ര

അനിഖയുടെ ഫാഷന്‍ സ്റ്റൈലിസ്റ്റ് ഫെമി ആന്റണിയാണ്. ജിക്‌സണാണ് ഫോട്ടൊയെടുത്തത്. ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement